Image

കെഎംസിസി സോക്കര്‍ കലാശ പോരാട്ടം വെളളിയാഴ്ച; പി.വി അബ്ദുല്‍ വഹാബും ഹരിശ്രീ അശോകനും അതിഥികള്‍

Published on 22 September, 2017
കെഎംസിസി സോക്കര്‍ കലാശ പോരാട്ടം വെളളിയാഴ്ച; പി.വി അബ്ദുല്‍ വഹാബും ഹരിശ്രീ അശോകനും അതിഥികള്‍

 
റിയാദ്: രണ്ടര മാസമായി നടന്നുവരുന്ന കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി സോക്കര്‍ ഫുട്‌ബോള്‍ മേളയുടെ കലാശ പോരാട്ടം സെപ്റ്റംബര്‍ 22ന് വെളളിയാഴ്ച വൈകുന്നേരം 6.30ന് അരങ്ങേറും. ഓള്‍ഡ് ഖര്‍ജ് റോഡില്‍ അല്‍ ഇസ്ഖാന്‍ ഗ്രൗണ്ടില്‍ മത്സരം ആവേശകരമാക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി അറിയിച്ചു.

മുസ്ലിം ലീഗ് നേതാവും രാജ്യസഭാ അംഗവുമായ പി.വി അബ്ദുല്‍ വഹാബ്, സിനിമാ താരം ഹരിശ്രീ അശോകന്‍ എന്നിവര്‍ അതിഥികളായി പങ്കെടുക്കും. ആയിരം കഐംസിസി വളന്റിയര്‍മാര്‍ അണിനിരക്കുന്ന മാര്‍ച്ച് പാസ്റ്റ്, കലാപരൂപങ്ങള്‍, ദഫ് മുട്ട്, കോല്‍കളി, വിദ്യാര്‍ഥികളുടെ കായിക പ്രകടനങ്ങള്‍ എന്നിവ പരിപാടികള്‍ക്ക് മാറ്റുകൂട്ടും. 

എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. ഫൈനല്‍ മത്സരത്തില്‍ ഐബിടെക് ലാന്േറണ്‍ എഫ്‌സിയും ജിയാന്റ് കന്പ്യൂട്ടര്‍ അസീസിയ സോക്കറും ഏറ്റുമുട്ടും. കെഎംസിസി 
മണ്ഡലം കമ്മറ്റികള്‍ക്കു മാത്രമായി സംഘടിപ്പിച്ച മത്സരത്തില്‍ വണ്ടൂരിനെ തൃശൂര്‍ നേരിടും. 16 കമ്മറ്റികളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. വൈകുന്നേരം 4ന് എട്ട് ടീമുകള്‍ പങ്കെടുക്കുന്ന വടംവലി മത്സരം നടക്കും. റിയാദ് വെറ്ററന്‍സ്, കെ.എ.സി.സി ഇലവന്‍ എന്നീ ടീമുകള്‍ മാറ്റുരക്കുന്ന സൗഹൃദ മത്സരവും ഷൂട്ട്ഔട്ടും സമാപനത്തോടനുബന്ധിച്ച് അരങ്ങേറും.

25,000 റിയാല്‍ പ്രൈസ് മണിയുളള മത്സരം സൗദിയില്‍ മലയാളികള്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഫുട്‌ബോള്‍ മേളയാണ്. എ.ബി.സി കാര്‍ഗോ വിന്നേഴ്‌സ് ട്രോഫിയും സഫാമക്ക റണ്ണറപ് ട്രേഫിയും സമ്മാനിക്കും. റോയല്‍ ട്രാവല്‍സ്, സിറ്റി ഫ്‌ളവര്‍ എന്നീ സ്ഥാപനങ്ങാണ് പ്രൈസ് മണി സമ്മാനിക്കുന്നത്. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക