Image

പൂമരം 2017 അമേരിക്കയില്‍ വൈറല്‍

ജോയിച്ചന്‍ പുതുക്കുളം Published on 22 September, 2017
പൂമരം 2017 അമേരിക്കയില്‍ വൈറല്‍
പൂമരം 2017 അമേരിക്കയില്‍ വൈറല്‍ ആയി മാറി ! വൈക്കം വിജയലക്ഷ്മിയും , അബിയും , രാഗേഷ് ചേര്‍ത്തലയും അമേരിക്കന്‍ മലയാളികളുടെ മനസു കിഴടക്കി ! അമേരിക്കന്‍ ഷോ ചരിത്രത്തിലെ ഏറ്റവും മികച്ച ഷോ ആയി മാറി ! 

അഞ്ജലി എന്റെര്‍റ്റൈന്മെന്റ്‌സിന്റെ ബാനറില്‍ , സെപ്റ്റംബര്‍ 15 നു ആരംഭിച്ച പൂമരം നിറഞ്ഞ സദസ്സില്‍ MaAllen , Houston എന്നീ വേദികളില്‍ ഒരു പുതിയ തുടക്കത്തിന് നടികുറിച്ചു ! സൂപ്പര്‍ സ്റ്റാറുകളല്ല , അതുക്കും മുകളിലാണ് പൂമരത്തോണിയില്‍ വന്നവര്‍ എന്നു ജനങ്ങള്‍ ഒന്നടങ്കം പറയുകയാണ് ! 2.30 മണികൂര്‍ ഷോ 3.30 വരെ നീട്ടിയ അനുഭവമാണ് Houston ഗുരുവായൂര്‍ ക്ഷേത്ര ഭാരവാഹികള്‍ക്കു പറയാനുള്ളത്. 

ഗായത്രിവീണയും , പുല്ലാങ്കുഴലും കൊണ്ട് വിജയലക്ഷ്മിയും , രാഗേഷും അമേരിക്കന്‍ മലയാളികളെ ആനന്ദനിര്‍വൃതില്‍ ആറാടിച്ചു . മെക്‌സിക്കന്‍ ഡാന്‍സും ആയി വന്ന അനുശ്രീ , പൂമരം വേദിയില്‍ ഒരു ഒരു വേറിട്ട അനുഭവം പ്രദാനം ചെയ്തു . വിനീത് എന്ന ഒരു പുതു പ്രതിഭയുടെ അപാര സംഗീതം Houston മലയാളികളെ ഞെട്ടിച്ചു !

 അനൂപ് ചന്ദ്രന്റെയും , അരിസ്‌റ്റോ സുരേഷിന്റെയും പ്രകടനങ്ങള്‍ ഒന്നിന് ഒന്നായി തകര്‍ത്തു. ഒക്ടോബര്‍ 7 ചിക്കാഗോ, സെപ്തംബര് 30 miami , ഒക്ടോബറില്‍ ന്യൂജേഴ്‌സി , ന്യൂയോര്‍ക് , വാഷിംഗ്ടണ്‍ എന്നിവടങ്ങളില്‍ ഷോ നടക്കാനിരിക്കുന്നതേ ഉള്ളു !!
പൂമരം 2017 അമേരിക്കയില്‍ വൈറല്‍പൂമരം 2017 അമേരിക്കയില്‍ വൈറല്‍പൂമരം 2017 അമേരിക്കയില്‍ വൈറല്‍പൂമരം 2017 അമേരിക്കയില്‍ വൈറല്‍പൂമരം 2017 അമേരിക്കയില്‍ വൈറല്‍പൂമരം 2017 അമേരിക്കയില്‍ വൈറല്‍പൂമരം 2017 അമേരിക്കയില്‍ വൈറല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക