Image

151,000 ഡോളര്‍ ചെക്ക് ബാങ്കില്‍ നിക്ഷേപിക്കാനെത്തി കുടുംബമടക്കം അറസ്റ്റിലായി; വിട്ടയച്ചു

പി.പി.ചെറിയാന്‍ Published on 23 September, 2017
151,000 ഡോളര്‍ ചെക്ക് ബാങ്കില്‍ നിക്ഷേപിക്കാനെത്തി കുടുംബമടക്കം അറസ്റ്റിലായി; വിട്ടയച്ചു
വിചിറ്റ(കാന്‍സസ്): വിചിറ്റ എം പ്രൈസ് ബാങ്കില്‍(Emprise) 151,000 ഡോളറിന്റെ ചെക്ക് നിക്ഷേപിക്കാനെത്തിയ ഇറാക്കി ഡോക്ടറല്‍ വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റു ചെയ്തു. സത്താല്‍ അലിയേയും ഭാര്യ, പതിനഞ്ചു വയസ്സുള്ള മകള്‍ എന്നിവരേയും പോലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു.

ഒടുവില്‍ ചെക്ക് നിയമാനുസ്രുതമെന്നു കണ്ടപ്പോള്‍ വിട്ടയച്ചു. ബാങ്കോ പോലീസോ ഖേദമൊന്നും പ്രകടിപ്പിച്ചില്ല. 

1993ല്‍ ഇറാക്കില്‍ നിന്നും എത്തിയ സത്താര്‍ വിചിറ്റ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയാണ്. ഈയ്യിടെയാണ് മിഷിഗണിലുള്ള വീട് വിറ്റ് വിചിറ്റയിലേക്ക് കുടുംബസമ്മേതം താമസം മാറ്റിയത്. അലിയുടെ മൂത്തമകന്‍ ഈ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയാണ്.

ബാങ്കിലെത്തി പണം നിക്ഷേപിക്കുന്നതിനെകുറിച്ചു ജീവനക്കാരനുമായി സംസാരിക്കുന്നതിനിടയില്‍ (അഞ്ചുമിനിറ്റിനുള്ളില്‍) പോലീസ് എത്തി അലിയെ കൈയ്യാമം വെക്കുകയായിരുന്നു. 151,000 ഡോളര്‍ സ്ഥലം വിറ്റു കിട്ടിയതാണെന്നു പറഞ്ഞിട്ടും പോലീസ് അത് പരിശോധിക്കാന്‍ തയ്യാറായില്ല എന്ന് അലി പറഞ്ഞു.

ഇത്രയും വലിയ തുക ബാങ്കില്‍ നിക്ഷേപിക്കാന്‍ എത്തിയതില്‍ സംശയം തോന്നിയ ജീവനക്കാരാണ് വിവരം പോലീസില്‍ അറിയിച്ചതെന്നും, ചെക്കിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ പരിശോധിക്കാന്‍ ശ്രമിച്ചത് പരാജയപ്പെട്ടുവെന്നുമാണ് പോലീസ് വിശദീകരണം.

അറസ്റ്റിനു മുമ്പ് ആവശ്യമായ രേഖകള്‍ പോലീസിന് നല്‍കിയെന്നും, എന്നാല്‍ പോലീസ് അതൊന്നും കാര്യമായി എടുത്തില്ലെന്നും, താന്‍ വംശീയതയുടെ ഇരയാണെന്നും അലി പിന്നീട് പറഞ്ഞു. സത്താര്‍ അലി ആയതുകൊണ്ടാണ ഇത് സംഭവിച്ചതെന്നും, ജെയിംസോ, റോബര്‍ട്ടോ ആയിരുന്നുവെങ്കില്‍ സംഭവിക്കുകയില്ലായിരുന്നുവെന്നും അലി പരാതിപ്പെട്ടു. 
151,000 ഡോളര്‍ ചെക്ക് ബാങ്കില്‍ നിക്ഷേപിക്കാനെത്തി കുടുംബമടക്കം അറസ്റ്റിലായി; വിട്ടയച്ചു 151,000 ഡോളര്‍ ചെക്ക് ബാങ്കില്‍ നിക്ഷേപിക്കാനെത്തി കുടുംബമടക്കം അറസ്റ്റിലായി; വിട്ടയച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക