Image

അധ്യാപകന്‍ അടികൊടുത്ത്‌ പറഞ്ഞുവിട്ട വിദ്യാര്‍ഥികളെ കാണാതായി

Published on 23 September, 2017
അധ്യാപകന്‍ അടികൊടുത്ത്‌  പറഞ്ഞുവിട്ട വിദ്യാര്‍ഥികളെ കാണാതായി

ജോന്‍പൂര്‍: ഉത്തര്‍പ്രദേശിലെ ജോന്‍പുരില്‍ മാ ദുര്‍ഗജി സീനിയന്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളെ കാണാതായി. സ്‌കൂളിലെ പ്രഥമ അധ്യാപകന്‍ അടികൊടുത്ത്‌ വീട്ടിലേക്ക്‌ പറഞ്ഞുവിട്ട രണ്ട്‌ വിദ്യാര്‍ഥികളെയാണ്‌ കാണാതായത്‌.

കുട്ടികള്‍ തിരികെ വീട്ടില്‍ എത്താത്തതിനെ തുടര്‍ന്നു മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതരെ സമീപിച്ചു. എന്നാല്‍ വിദ്യാര്‍ഥികള്‍ ഉച്ചയ്‌ക്ക്‌ സ്‌കൂളില്‍നിന്നു പോയതായി അധികൃതര്‍ അറിയിച്ചു. ഇതേതുടര്‍ന്നു മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പോലീസ്‌ അന്വേഷണം നടത്തിവരികയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക