Image

'തോമസ്‌ ചാണ്ടിയുടെ കാര്യം മുഖ്യമന്ത്രി തീരുമാനിക്കും'; മന്ത്രി സുധാകരന്‍

Published on 23 September, 2017
'തോമസ്‌ ചാണ്ടിയുടെ കാര്യം മുഖ്യമന്ത്രി തീരുമാനിക്കും';  മന്ത്രി സുധാകരന്‍


തോമസ്‌ ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ സര്‍ക്കാര്‍ അന്വേഷിക്കുകയാണെന്ന്‌ മന്ത്രി ജി സുധാകരന്‍. സര്‍ക്കാര്‍ പല തരത്തില്‍ അന്വേഷിക്കുന്നുണ്ട്‌. അന്വേഷണത്തിന്‌ ശേഷം തീരുമാനമെടുക്കേണ്ടത്‌ മുഖ്യമന്ത്രിയാണ്‌. മുഖ്യമന്ത്രിയുടെ പ്രതികരണം ആദ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ജി സുധാകരന്‍ പറഞ്ഞു.

അഴിമതി നടത്തിയെന്ന്‌ വ്യക്തമായ സ്ഥിതിയ്‌ക്ക്‌ മന്ത്രി തോമസ്‌ ചാണ്ടിയെ മുഖ്യമന്ത്രി പുറത്താക്കണമെന്ന്‌ കെപിസിസി പ്രസിഡന്റ്‌ എം.എം ഹസന്‍ ആവശ്യപ്പെട്ടിരുന്നു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക