Image

ഡാലസില്‍ ഇന്ന് പൂമരം പൂക്കുന്നു

ജിനേഷ് തമ്പി Published on 23 September, 2017
ഡാലസില്‍ ഇന്ന് പൂമരം പൂക്കുന്നു
ഡാളസ്: ഇന്ന് ശനിയാഴ്ച്ച (സെപ്റ്റംബര്‍ 23 നു) വൈകിട്ട് ആറരക്ക് ഡെന്നിസ് ലൈനിലുള്ള ഫാര്‍മേഴ്സ് ബ്രാഞ്ച് സെയിന്റ് മേരീസ് വലിയ പള്ളി ആഡിറ്റോറിയത്തില്‍ വച്ച് വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ. പ്രോവിന്‌സിന്റെ കുടക്കീഴില്‍ അരങ്ങേറുന്ന കലാ സന്ധ്യയില്‍ പൂമരം വിവിധ വര്‍ണ്ണങ്ങളില്‍ പൂക്കുമെന്നു ഭാരവാഹികള്‍ ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.

ടിക്കറ്റുകള്‍ കേരളാ ഗ്രോസറി കടകളില്‍ നിന്നും കൂടാതെ പരിപാടികള്‍ നടക്കുന്ന സ്ഥലത്തുനിന്നും ലഭ്യമാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ലഭിച്ച ഡാളസിലെ കലാസ്വാദകരുടെ പ്രോത്സാഹനങ്ങള്‍ അഭിനന്ദാര്‍ഹമാണെന്നു കോര്‍ഡിനേറ്ററുമാരായ ബെന്നി ജോണ്‍, സോണി സൈമണ്‍, ഷേര്‍ലി നീരക്കല്‍, ലാലി ജോസഫ്, എന്നിവര്‍ സംയുക്തമായി അറിയിച്ചു.

ഹൂസ്റ്റണില്‍ തങ്ങളുടെ പ്രാവീണ്യം തെളിയിച്ച പൂമരം ടീമംഗങ്ങള്‍ ഡാലസില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നു വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രൊവിന്‍സ് പ്രെസിഡെന്റ് എസ്. കെ. ചെറിയാന്‍ പറഞ്ഞു. താനും പൂമരം ടീമിനോടൊപ്പം എത്തുന്നു എന്ന് ശ്രീ ചെറിയാന്‍ അറിയിച്ചു. ഡാളസിലെ പ്രേക്ഷകര്‍ക്ക് നിരാശയുണ്ടാകാത്ത വിധം പാട്ടുകള്‍ പാടുവാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നതായി വൈക്കം വിജയലക്ഷ്മി ഒരു ചോദ്യത്തിന് മറുപടി ആയി പറഞ്ഞു.

ടിക്കറ്റിനായും സ്പോണ്‍സര്‍ഷിപ് നല്‍കാനായും ബന്ധപ്പെടുവാനാഗ്രഹിക്കുന്ന കലാ സ്‌നേഹികള്‍ എത്രയും പെട്ടെന്ന് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ വിളിക്കുകയോ പരിപാടികള്‍ നടക്കുന്ന സ്ഥലത്തു നിന്നും ടിക്കറ്റുകള്‍ കരസ്ഥമാക്കുകയോ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

തോമസ് എബ്രഹാം: 972-489-7793
ബെന്നി ജോണ്‍: 214-517-6775
ഷേര്‍ലി നീരക്കല്‍: 214-287-2051
വര്ഗീസ് കയ്യാലക്കകം: 469-236--6084
ഡാലസില്‍ ഇന്ന് പൂമരം പൂക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക