Image

മറക്കാനാവില്ല ആ നിമിഷങ്ങള്‍; പിറന്നാള്‍ ദിനത്തില്‍ ഉണ്ണിയുടെ കുറിപ്പ്, കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

Published on 23 September, 2017
മറക്കാനാവില്ല ആ നിമിഷങ്ങള്‍; പിറന്നാള്‍ ദിനത്തില്‍ ഉണ്ണിയുടെ കുറിപ്പ്, കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

പലപ്പോഴും താരങ്ങളുടെ പിറന്നാളാഘോഷം പലപ്പോഴും ആഘോഷമാക്കാറുണ്ട്. മലയാളത്തിന്റെ യുവതാരം ഉണ്ണി മുകുന്ദന് ഇന്നലെ പിറന്നാള്‍ ദിനമായിരുന്നു. തന്റെ പിറന്നാള്‍ വ്യത്യസ്തമാക്കിയിരിക്കുകയാണ് ഉണ്ണി. പിറന്നാള്‍ ആഘോഷത്തില്‍ ഒറ്റപ്പാലത്തെ അമ്മ വീടിനടുത്തുള്ള പോളിഗാര്‍ഡനിലെ അന്തേവാസികള്‍ക്കൊപ്പമായിരുന്നു താരം തന്റെ കുറച്ച് സമയം ചെലവഴിച്ചത്.

അവര്‍ക്കൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. ബുദ്ധിമാന്ദ്യം സംഭവിച്ച മുതിര്‍ന്ന ആണ്‍കുട്ടികളുടെ പുനരധിവാസം കേന്ദ്രമാണിത്. ഇവരെ സംരക്ഷിക്കാനുള്ള വരുമാന മാര്‍ഗ്ഗം കനിവു വറ്റാത്ത സുമനസ്സുകള്‍ നല്‍കുന്ന സംഭവനകളാണ്. നിത്യവൃത്തിക്ക് ഒരുപാട് കഷ്ടപ്പെടുന്നവരാണ് ഇവിടെയുള്ളവര്‍ തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ അവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്നും ഉണ്ണി മുകുന്ദന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക