Image

ആറ് ഫൈറ്റ് രംഗങ്ങളുമായി മാമൂട്ടിയുടെ മാസ്റ്റര്‍ പീസ്

Published on 23 September, 2017
ആറ് ഫൈറ്റ് രംഗങ്ങളുമായി മാമൂട്ടിയുടെ മാസ്റ്റര്‍ പീസ്

രാജാധിരാജയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍പീസ്. മാസ്സ് ആക്ഷന്‍ ചിത്രമായാണ് മാസ്റ്റര്‍പീസ് ഒരുങ്ങുന്നത്. പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയും മാസ്റ്റര്‍പീസിനുണ്ട്. പക്കാ ആക്ഷന്‍ മൂഡില്‍ കഥ പറയുന്ന ചിത്രത്തില്‍ ആറ് കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ ഉണ്ടെന്നാണ് പുതിയ വിവരം.

തമിഴിലെ തന്നെ മികച്ച ആക്ഷന്‍ സ്റ്റണ്ട് മാസ്റ്റര്‍മാരിലൊരാളായ അനല്‍ അരസാണ് ചിത്രത്തിലെ ചടുലമാര്‍ന്ന ആക്ഷന്‍ രംഗങ്ങള്‍ നിര്‍വഹിക്കുന്നത്. കാംപസ് പശ്ചാത്തലമാക്കിയുള്ള എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ അഥവാ എഡ്ഡി എന്ന കോളേജ് പ്രൊഫസറെയാണ് മമ്മൂട്ടി അവതരിപ്പിക്കുക.

ഉണ്ണി മുകുന്ദന്‍, പൂനം ബജ്‌വ, സന്തോഷ് പണ്ഡിറ്റ്, ഗോകുല്‍സുരേഷ് ഗോപി, മുകേഷ്, മഖ്ബൂല്‍ സല്‍മാന്‍, സിജു ജോണ്‍, പാഷാണം ഷാജി, ബിജു കുട്ടന്‍, അര്‍ജുന്‍, അശ്വിന്‍, ജോഗി, ദിവ്യദര്‍ശന്‍, അജ്മല്‍ നിയാസ്, സുനില്‍ സുഗദ, കൈലാഷ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍, ക്യാപ്റ്റന്‍ രാജു, ശിവജി ഗുരുവായൂര്‍,മഹിമ നമ്പ്യാര്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക