Image

രണ്ടു വൃക്കകളുടെയും പ്രവര്‍ത്തനം നിലച്ച യുവാവ്‌ സഹായം തേടുന്നു

Published on 08 March, 2012
രണ്ടു വൃക്കകളുടെയും പ്രവര്‍ത്തനം നിലച്ച യുവാവ്‌ സഹായം തേടുന്നു
വകയാര്‍: രണ്ട്‌ വൃക്കകളുടെയും പ്രവര്‍ത്തനം നിലച്ച യുവാവ്‌ ഉദാരമതികളുടെ സഹായം തേടുന്നു. വിലിയപുരയിടത്തില്‍ രതീഷ്‌കുമാറാണു (28) ശസ്‌ത്രക്രിയക്കു പണമില്ലാതെ സഹായം തേടുന്നത്‌.

മാവേലിക്കര രതീഷ്‌ ഭവനില്‍ വിശ്വനാഥന്‍, രത്‌നമ്മ ദമ്പതികളുടെ ഏകമകനാണ്‌ രതീഷ്‌. പത്തനംതിട്ടയിലെ കൊറിയര്‍ കമ്പനിയില്‍ ജോലി നോക്കിവരവേയാണു രോഗം പിടിപെട്ടത്‌. കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രി, ജബല്‍പ്പൂരിലെ സഞ്‌ജയ്‌ഗാന്ധി ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌ എന്നിവിടങ്ങളിലും ചികില്‍സ നടത്തിയെങ്കിലും മാറ്റമൊന്നുമുണ്ടായില്ല. ഇപ്പോള്‍ രണ്ട്‌ വൃക്കകളുടെയും പ്രവര്‍ത്തനം നിലച്ച അവസ്‌ഥയിലാണ്‌. തിരുവല്ല പുഷ്‌പഗിരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ഡോ. സുഭാഷിന്റെ ചികില്‍സയിലാണ്‌. രണ്ടു ദിവസം കൂടുമ്പോള്‍ ഡയലിസിസ്‌ നടത്തുകയാണ്‌. വന്‍തുകയാണ്‌ ഇതിനായി വേണ്ടിവരുന്നത്‌.

വൃക്ക മാറ്റിവയ്‌ക്കണമെന്ന്‌ ഡോക്‌ടര്‍ നിര്‍ദ്ദേശിച്ചിരിക്കയാണ്‌. അമ്മ രത്‌നമ്മയുടെ വൃക്ക അനുയോജ്യമാണെന്നു കണ്ടെത്തിയിട്ടുണ്ട്‌. എന്നാല്‍ ശസ്ര്‌ത്രക്രിയ നടത്തനാവശ്യമായ തുക കണ്ടെത്താനാകാതെ ഇവര്‍ കഷ്‌ടപ്പെടുകയാണ്‌. ആകെയുണ്ടായിരുന്ന സ്‌ഥലം വിറ്റു രതീഷിനെ ചികില്‍സിച്ച കുടുംബം ഇപ്പോള്‍ വകയാറില്‍ വാടകയ്‌ക്കു താമസിക്കുകയാണ്‌. ചികില്‍സാ സഹായത്തിനായി എസ്‌ബിടി വകയാര്‍ ശാഖയില്‍ 67136030727 നനമ്പരായി അക്കൗണ്ട്‌ തുറന്നിട്ടുണ്ട്‌. ഫോണ്‍: 94969 53088.
രണ്ടു വൃക്കകളുടെയും പ്രവര്‍ത്തനം നിലച്ച യുവാവ്‌ സഹായം തേടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക