Image

ബെര്‍മിംഗ്ഹാമില്‍ നാലാം ശനിയാഴ്ച കണ്‍വന്‍ഷന്‍

Published on 23 September, 2017
ബെര്‍മിംഗ്ഹാമില്‍ നാലാം ശനിയാഴ്ച കണ്‍വന്‍ഷന്‍
ബെര്‍മിംഗ്ഹാം: വിവിധ ഭാഷാ ദേശക്കാര്‍ക്കിടയില്‍ ശക്തമായ ദൈവികോപകരണമായി പ്രവര്‍ത്തിക്കുന്ന ഫാ. സോജി ഓലിക്കലും സെഹിയോന്‍ യൂറോപ്പും എല്ലാ നാലാം ശനിയാഴ്ചകളിലും നടത്തുന്ന പ്രത്യേക ബൈബിള്‍ കണ്‍വന്‍ഷന്‍ 'ഡോര്‍ ഓഫ് ഗ്രേയ്‌സ്’ സെപ്റ്റംബര്‍ 23ന് ബെര്‍മിംഗ്ഹാമില്‍ നടക്കും. രാവിലെ 10ന് ആരംഭിച്ച് വൈകിട്ട് 5 ന് സമാപിക്കും. ഫാ.സോജി ഓലിക്കലും സെഹിയോന്‍ ടീമും ആണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്.

യൂറോപ്യന്‍ നവസുവിശേഷവത്കരണരംഗത്ത് സുപ്രധാന മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്റെ അനുഗ്രഹപാതയിലൂടെ തുടക്കമിട്ട നാലാം ശനിയാഴ്ച യുവജന ബൈബിള്‍ കണ്‍വന്‍ഷന്‍ ഡോര്‍ ഓഫ് ഗ്രേയ്‌സിലേക്കു അനേകം യുവതീയുവാക്കള്‍ കടന്നുവരുന്നു.

ആത്മീയതയുടെ അനുഗ്രഹവഴിയെ സഞ്ചരിക്കാന്‍ യുവജനതയെ പ്രാപ്തമാക്കുന്ന ഈ ബൈബിള്‍ കണ്‍വന്‍ഷനിലേക്കു ഏവരേയും സംഘാടകര്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ജസ്റ്റിന്‍ 07990623054, വലെങ്ക 07404082325.
റിപ്പോര്‍ട്ട്: ബാബു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക