Image

ബ്രിസ്‌റ്റോളില്‍ മാര്‍ സ്രാന്പിക്കലിന്റെ ഭവന സനര്‍ശനം 20 മുതല്‍

Published on 23 September, 2017
ബ്രിസ്‌റ്റോളില്‍ മാര്‍ സ്രാന്പിക്കലിന്റെ ഭവന സനര്‍ശനം 20 മുതല്‍
 
ബ്രിസ്‌റ്റോള്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ ബ്രിസ്‌റ്റോളില്‍ ഇടയ സന്ദര്‍ശനം നടത്തുന്നു. സെപ്റ്റംബര്‍ 20 മുതല്‍ 26 വരെയാണ് സന്ദര്‍ശനം. ഫാ. ഫാന്‍സുവ പത്തിലും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

16 കുടുംബ കൂട്ടായ്മകളിലെ മുഴുവന്‍ ഭവനങ്ങളിലും സന്ദര്‍ശനം നടത്തുന്ന മാര്‍ സ്രാന്പിക്കല്‍ കുടുംബാംഗങ്ങളുമായി വ്യക്തി ബന്ധം സ്ഥാപിക്കുക, കുടുംബങ്ങളില്‍ കുഞ്ഞുങ്ങളെയും മാതാപിതാക്കന്മാരേയും നേരില്‍ കാണുകയും അവരുടെ ജീവിത സാഹചര്യങ്ങള്‍ മനസിലാക്കുക തുടങ്ങിയവയാണ് സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക