Image

ഹാറ്റ്‌ബോറോ കണ്‍വന്‍ഷന്‍ സി എസ് ഐ ക്രൈസ്റ്റ് ചര്‍ച്ചില്‍

സുമോദ് നെല്ലിക്കാല Published on 23 September, 2017
ഹാറ്റ്‌ബോറോ കണ്‍വന്‍ഷന്‍ സി എസ് ഐ ക്രൈസ്റ്റ് ചര്‍ച്ചില്‍
ഫിലഡല്‍ഫിയ. ഈ വര്‍ഷത്തെ ഹാറ്റ്‌ബോറോ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 6 വെള്ളിയാഴ്ച മുതല്‍ 8 ഞായറാഴ്ച വരെ 3155 ഡേവിസ് വില്‍ റോഡ്, ഹാറ്റ് ബോറോ (3155 Davisville Road, Hatboro, PA 19040) ഉള്ള സി എസ് ഐ ക്രൈസ്റ്റ് ചര്‍ച്ച് ഇന്‍ പെന്‍സില്‍വാനിയല്‍ വെച്ച് നടത്തപ്പെടുന്നതാണ്. ഈ സുവിശേഷ യോഗത്തില്‍ പ്രശസ്ത ക്രിസ്തീയ പ്രഭാഷകനും, ഹൃദ്രോഗ വിദഗ്ധനുമായ ഡോ. വിനോ ജോണ്‍ ദാനിയേല്‍ വചനപ്രഘോഷണം നടത്തും.

വെള്ളി ശനി ദിവസങ്ങളില്‍ വൈകിട്ട് 6:30 നു ഗാനശുശ്രുഷയോടു കൂടി യോഗം ആരംഭിക്കും. ഞായറാഴ്ച രാവിലെ 10:15 നുള്ള വിശുദ്ധ ആരാധനയ്ക്കു ശേഷം കണ്‍വന്‍ഷന്‍ അവസാനിക്കും. ഫിലഡല്‍ഫിയയിലെ എല്ലാ വിശ്വാസികളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇടവക പട്ടക്കാരന്‍ റവ. വര്‍ക്കി തോമസ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്.
റവ. വര്‍ക്കി തോമസ് 267 597 6535
സെക്രട്ടറിഅരുണ്‍ ജേക്കബ് 516 582 4028
കണ്‍വന്‍ഷന്‍ കോഓര്‍ഡിനേറ്റര്‍ വര്‍ക്കി ജോണ്‍ 267 312 6830
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക