Image

ഫൊക്കാന റീജിയണല്‍ അവാര്‍ഡ്‌ നൈറ്റും കണ്‍വന്‍ഷന്‍ കിക്ക്‌ഓഫും ന്യൂയോര്‍ക്കില്‍

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 08 March, 2012
ഫൊക്കാന റീജിയണല്‍ അവാര്‍ഡ്‌ നൈറ്റും കണ്‍വന്‍ഷന്‍ കിക്ക്‌ഓഫും ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക്‌: 2012 ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഹൂസ്റ്റണില്‍ അരങ്ങേറുന്ന ഫൊക്കാനയുടെ പതിനഞ്ചാമത്‌ അന്താരാഷ്ട്ര കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫും റീജിയണല്‍ കണ്‍വന്‍ഷനില്‍ വിജയികളാവര്‍ക്ക്‌ അവാര്‍ഡ്‌ ദാനവും ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കില്‍ വിവിധ കലാപരിപാടികളോടെ നടത്തപ്പെടുന്നു. കലാപ്രതിഭയേയും കലാതിലകത്തേയും തദവസരത്തില്‍ ആദരിക്കുന്നതാണ്‌.

ഫൊക്കാന കേന്ദ്ര നേതാക്കളെക്കൂടാതെ, നാനാതുറകളിലുള്ള സാമൂഹ്യ-സാംസ്‌ക്കാരിക നേതാക്കളും ഈ സമ്മേളനത്തില്‍ സംബന്ധിക്കുന്നതാണ്‌. മാര്‍ച്ച്‌ 17 ശനിയാഴ്‌ച വൈകീട്ട്‌ 6 മണിമുതല്‍ ഫ്‌ളോറല്‍ പാര്‍ക്കില്‍ (26 നോര്‍ത്ത്‌ ടൈസണ്‍ അവന്യൂ, ക്വീന്‍സ്‌, ന്യൂയോര്‍ക്ക്‌) വെച്ചാണ്‌ പരിപാടികള്‍. എല്ലാവരേയും ഈ കലാസന്ധ്യയിലേക്ക്‌ സാദരം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വിന്‍സന്റ്‌ സിറിയക്‌ (റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌) 516 508 8297.
ഫൊക്കാന റീജിയണല്‍ അവാര്‍ഡ്‌ നൈറ്റും കണ്‍വന്‍ഷന്‍ കിക്ക്‌ഓഫും ന്യൂയോര്‍ക്കില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക