Image

ബനാറസ്‌ ഹിന്ദു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്‌ നേരെ പൊലീസ്‌ ആക്രമണം

Published on 24 September, 2017
ബനാറസ്‌ ഹിന്ദു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്‌ നേരെ പൊലീസ്‌ ആക്രമണം

ബനാറസ്‌ ഹിന്ദു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധം അടിച്ചമര്‍ത്താന്‍ പൊലീസ്‌ ശ്രമം. പ്രതിഷേധം നടത്തുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക്‌ നേരെ പൊലീസ്‌ ആക്രമണം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്‌ വന്നു. 

വനിതാ പൊലീസുകാരാരും സംഭവ സ്ഥലത്ത്‌ ഉണ്ടായിരുന്നില്ല. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന്‌ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനും പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ചതിനുമെതിരെയാണ്‌ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക