Image

എറണാകുളം വരിക്കോലിപ്പള്ളിയില്‍ കാതോലിക്കാ ബാവയെ പള്ളിക്കകത്ത്‌ തടഞ്ഞുവെച്ചു

Published on 24 September, 2017
എറണാകുളം വരിക്കോലിപ്പള്ളിയില്‍  കാതോലിക്കാ ബാവയെ പള്ളിക്കകത്ത്‌ തടഞ്ഞുവെച്ചു

കൊച്ചി: എറണാകുളം വരിക്കോലിപ്പള്ളിയില്‍ സംഘര്‍ഷം. ഓര്‍ത്തഡോക്‌സ്‌ സഭാധ്യക്ഷന്‍ കാതോലിക്കാബാവയെ പള്ളിക്കകത്ത്‌ തടഞ്ഞുവെച്ച്‌ യാക്കോബായ വിഭാഗം പ്രതിഷേധിച്ചു
വരിക്കോലിപ്പള്ളിയില്‍ ഇന്ന്‌ രാവിലെ വിശ്വാസികളുടെ യോഗത്തിനെത്തിയതായിരുന്നു കാതോലിക്കാ ബാവ. പള്ളിയുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായവ്യത്യാസമാണ്‌ സംഘര്‍ഷത്തിലേക്ക്‌ കടന്നത്‌.

ഓര്‍ത്തഡോക്‌സ്‌, യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ കഴിഞ്ഞ ദിവസങ്ങളിലായി ഇവിടെ സംഘര്‍ഷം നിലനിന്നിരുന്നു. കോടതി വിധി അനുകൂലമായതോടെയാണ്‌ ബാവ പള്ളിയില്‍ എത്തിയത്‌. എന്നാല്‍ വിശുദ്ധ ദേവാലയം കൈവശപ്പെടുത്താനുള്ള നീക്കത്തെ ചെറുക്കുമെന്ന്‌ പറഞ്ഞുകൊണ്ടാണ്‌ യാക്കോബായ വിഭാഗം പ്രതിഷേധിക്കുന്നത്‌.

രാവിലെ 7 മണിയോടെ എത്തിയ അദ്ദേഹത്തെ പുറത്തിറങ്ങാന്‍ സമ്മതിക്കാതെ വാതില്‍ പൂട്ടുകയായിരുന്നു. അതേസമയം സഭയുടെ തലവനെ 4 മണിക്കൂറില്‍ അധികമായി തടഞ്ഞുവെച്ചിട്ടും പൊലീസ്‌ ഇടപെട്ടില്ലെന്ന ആരോപണവുമുണ്ട്‌.

പള്ളി സ്ഥാപിതമായതു മുതല്‍ അവിടെയുണ്ടായിരുന്ന ചിഹ്നം  തകര്‍ത്തുകളയാനുള്ള നീക്കം നടന്നെന്നും ഇന്ന്‌ രാവിലെ കോട്ടയം കാതോലിക്ക പള്ളയില്‍ പ്രവേശിച്ചതിന്‌ പിന്നാലെ ചിഹ്നം പൂര്‍ണമായും തുടച്ചുമാറ്റുകയും ചെയ്‌തെന്നും ഇതില്‍ ഇടവക വിശ്വാസികള്‍ ഒത്തുകൂടി പ്രതിഷേധം അറിയിക്കുയാണെന്ന്‌ ചെയ്‌തതെന്നുമാണ്‌ യാക്കോബായ വിഭാഗം പറയുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക