Image

പ്രസവവും മൃതദേഹവും (കവിത: പി ഡി ജോര്‍ജ് നടവയല്‍)

Published on 24 September, 2017
പ്രസവവും മൃതദേഹവും (കവിത: പി ഡി ജോര്‍ജ് നടവയല്‍)
സായൂജ്യം പൂണ്ട്
ഭൂവാസമകന്നു്
സൃഷ്ടാവിങ്കല്‍ സര്‍വം മറന്നു
ദേഹമുക്തനായ് നില്‍ക്കേ
ചോദിച്ചുവല്ലോ ഒരുവന്‍
ജഗത് ശില്‍പിയോടീവിധം:

ഏഴാം ദിനം നീ വിശ്രമിച്ചതു ശരി;
അതിനാല്‍ ദൈവമേ,
ഈ കലിയുഗം തീരുമുമ്പെങ്കിലും
നിന്റെ ഒരു ദിനമാം കല്‍പം
അസ്തമിക്കുവാന്‍ കാത്തിരിയ്ക്കാതെ,
തിരുവുള്ളമുണ്ടായ് തിരുത്തുമോ
മനുഷ്യ സൃഷ്ടിയിലെ പടുതികള്‍ നാഥാ?

ജനി മൃതികളിലെ ജനിയാം പ്രസവത്തെ
മലമൂത്രാദി ദ്വാര ദേശ വാതില്‍പ്പടിയിലൂടല്ലാതെ
തലമുടിത്തുമ്പില്‍ നിാക്കാമോ
ഈറന്‍ തുള്ളികള്‍ ഇറ്റുമ്പോലെ?

ജനി മൃതികളിലെ മൃതനെ
കുഴിച്ചിടാതെ, കത്തിച്ചു കളയാതെ,
ദേഹി ദേഹത്തെ വെടിയുമ്പോള്‍
മൃത ദേഹമാകാതെ,
ദേഹം അദൃശ്യകണികകളായ്
പറന്നുയരാന്‍ കല്‍പനയാകുമോ?
Join WhatsApp News
ജോസഫ് നന്പി മഠം 2017-09-26 18:01:11
ചിന്തോദ്ദീപമായ നല്ല കവിത. അഭിനന്ദനങ്ങൾ ജോർജ് നടവയൽ 
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക