Image

ടൊവിനോ ഇനി വില്ലന്‍, അതും ധനുഷിന്റെ മാരി 2ല്‍

Published on 24 September, 2017
ടൊവിനോ ഇനി വില്ലന്‍, അതും ധനുഷിന്റെ മാരി 2ല്‍

ടൊവിനോ തോമസിന് തിരക്കുള്ള നാളുകളാണ്. അഭിയുടെ കഥ അനുവിന്റെയും എന്ന ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം കുറിക്കുന്ന ടൊവിനോ തന്റെ രണ്ടാം തമിഴ് ചിത്രവും കമ്മിറ്റ് ചെയ്തിരിക്കുകയാണ്. ഇക്കുറി ടൊവിനോ ധനുഷിന്റെ വില്ലനായാണ് എത്തുന്നത്. മാരിയുടെ രണ്ടാം ഭാഗം മാരി 2ലാണ് ടൊവിനോ വില്ലനായി എത്തുന്നത്. സംവിധായകന്‍ ബാലാജി മോഹനാണ് ഇക്കാര്യം പുറത്ത് വിട്ടതും.

ബാലാജി മോഹന്‍ സംവിധാനം ചെയ്ത ധനുഷ് ചിത്രമായിരുന്നു മാരി. ധനുഷിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു മാരിയിലേത്. മലയാളിയായ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രത്തിന്റെ ഒന്നാം ഭാഗം നിര്‍മ്മിച്ചിരുന്നത്.

ടൊവിനോ നായകനായി എത്തുന്ന തരംഗം ഉടന്‍ തിയേറ്ററുകളില്‍ എത്തും. ചിത്രം നിര്‍മ്മിക്കുന്നത് ധനുഷിന്റെ കീഴിലുള്ള വണ്ടര്‍ബാര്‍ ഫിലിംസാണ്. ധനുഷ് മലയാളത്തില്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. നവാഗതനായ ഡൊമനിക് അരുണാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക