Image

ജയറാമും മംമ്ത മോഹന്‍ദാസും ഒന്നിക്കുന്നു

Published on 24 September, 2017
ജയറാമും മംമ്ത മോഹന്‍ദാസും ഒന്നിക്കുന്നു

ജയറാമും മംമ്ത മോഹന്‍ദാസും വീണ്ടും ഒന്നിച്ചഭിനയിക്കാന്‍ പോവുകയാണ്. മുമ്പ് ഇരുവരും രണ്ട് സിനിമകളില്‍ അഭിനയിച്ചിരുന്നു. കുടുംബ സിനിമകളായി നിര്‍മ്മിച്ച ഇരു സിനിമകളും പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു.സലീം കുമാറിന്റെ സംവിധാനത്തില്‍ പുതിയ സിനിമ വരികയാണെന്ന് മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പോവുന്നത് ജയറാമും മംമ്തയുമാണെന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

 
പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സലീം കുമാര്‍ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കാന്‍ പോവുന്നതെന്നാണ്. എന്നാല്‍ ഇത് സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും ഇനിയും വന്നിട്ടില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക