Image

പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്

Published on 24 September, 2017
പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്

കോട്ടയം: പി.സി ജോര്‍ജ് എംഎല്‍എയുടെ മകന്‍ ഷോണ്‍ ജോര്‍ജ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്. പൂഞ്ഞാര്‍ കേന്ദ്രമായുള്ള മീനച്ചില്‍ ഈസ്റ്റ് അര്‍ബന്‍ സഹകരണ ബാങ്കിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലാണ് ഷോണ്‍ ജോര്‍ജ് നാമനിര്‍ദേശ പത്രിക നല്‍കിയത്. ജനറല്‍ സീറ്റിലാണ് മത്സരിക്കുന്നത്. 

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫായി മത്സരിച്ച് വിജയിച്ച ഭരണസമിതിയാണ് ബാങ്കില്‍ നിലവിലുള്ളത്. ഇപ്പോള്‍ ജനപക്ഷം നേതൃത്വം കൊടുക്കുന്ന പാനലും യുഡിഎഫുമാണ് നാമനിര്‍ദേശ പത്രിക നല്‍കിയിരിക്കുന്നത്. എല്‍ഡിഎഫും ബിജെപിയും മത്സരരംഗത്തില്ല ജനപക്ഷം പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് കെ.എഫ് കുര്യന്‍ കളപ്പുരയ്ക്കല്‍പറമ്പിലാണ് നിലവില്‍ ബാങ്ക് ചെയര്‍മാന്‍. 15 അംഗ ഭരണസമിതിയിലേക്ക് ജനപക്ഷ പാനലില്‍ നിന്ന് കെ.എഫ്.കുര്യന്‍ കളപ്പുരയ്ക്കല്‍ പറമ്പിലും പട്ടികജാതി വിഭാഗത്തില്‍ എം.ജെ. ജോസഫും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ എട്ടിനാണ് തെരഞ്ഞെടുപ്പ്. 

യുവ ജനപക്ഷം സംസ്ഥാന കണ്‍വീനറായ ഷോണ്‍ ജോര്‍ജ് വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതു പ്രവര്‍ത്തന രംഗത്തെത്തുന്നത്. പി.സി ജോര്‍ജിന്റെ തെരഞ്ഞെടുപ്പുകളെ നിയന്ത്രിച്ചുള്ള രാഷ്ട്രീയ പരിചയമാണ് ഷോണിനുള്ളത്. 2001ല്‍ ലോ അക്കാദമിയില്‍ കെഎസ് സി ജെ പാനലില്‍ യൂണിയന്‍ മെംബറായിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക