Image

ലോഡ്ജ് മുറിയില്‍ ദുരൂഹസാഹചര്യത്തില്‍ വിദ്യാര്‍ഥി മരിച്ചു

Published on 24 September, 2017
ലോഡ്ജ് മുറിയില്‍ ദുരൂഹസാഹചര്യത്തില്‍ വിദ്യാര്‍ഥി മരിച്ചു
 
കോഴിക്കോട്: ദുരൂഹസാഹചര്യത്തില്‍ ലോഡ്ജ് മുറിയില്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളയില്‍ ജോസഫ് റോഡിലെ അറഫ ഹൗസില്‍ ഷാജഹാന്റെ മകനും കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍കോളജ് ബികോം രണ്ടാംവര്‍ഷ വിദ്യാര്‍ഥിയുമായ ഷാഹില്‍ (22) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു നടുവട്ടം കണ്ണന്‍തൊടി സ്വദേശി ആഷിക്ക്, തന്‍വീര്‍ എന്നിവരേയും ഇവരുടെ സുഹൃത്തെന്നു പറയുന്ന യുവതിയേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

അതേസമയം സംഭവത്തില്‍ മയക്കുമരുന്നു ഉപയോഗവുമായി ബന്ധപ്പെട്ട ചില സംശയങ്ങളുള്ളതായി പോലീസ് പറഞ്ഞു. മയക്കുമരുന്നു മാഫിയയുമായി ബന്ധപ്പെട്ട് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക