Image

യുപിയില്‍ പൂവാലശല്യത്തെ തുടര്‍ന്ന് 10ാം ക്ലാസുകാരി ജീവനൊടുക്കി

Published on 24 September, 2017
യുപിയില്‍ പൂവാലശല്യത്തെ തുടര്‍ന്ന് 10ാം ക്ലാസുകാരി ജീവനൊടുക്കി
സംഭല്‍: ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ പൂവാലശല്യത്തെ തുടര്‍ന്ന് 10 ാം ക്ലാസുകാരി ജീവനൊടുക്കി. യുപിയിലെ സംഭലിലായിരുന്നു സംഭവം. യുവാവിന്റെ നിരന്തരം ശല്യം സഹിക്ക വയ്യാതെയാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്.

സ്‌കൂളിലേക്ക് പോകുന്നവഴിയിലൊക്കെ യുവാവ് പിന്നാലെയെത്തുമായിരുന്നെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. ഇയാളില്‍നിന്നും ഫോണ്‍ വാങ്ങിയില്ലെങ്കില്‍ കൊന്നുകളയുമെന്നും ഭീഷണി മുഴക്കിയിരുന്നതായും പിതാവ് പോലീസിന് മൊഴി നല്‍കി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക