Image

ഗൗരി ലങ്കേഷ് കൊലപാതകം: കല കുവൈറ്റ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Published on 24 September, 2017
ഗൗരി ലങ്കേഷ് കൊലപാതകം: കല കുവൈറ്റ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
 
കുവൈത്ത് സിറ്റി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കല കുവൈറ്റ് പ്രസിഡന്റ് സുഗതകുമാറിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയ്ക്ക് കല കുവൈറ്റ് ജനറല്‍ സെക്രട്ടറി ജെ.സജി സ്വാഗതം പറഞ്ഞു. സാല്‍മിയ കല ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ കല കുവൈറ്റ് സാഹിത്യ വിഭാഗം സെക്രട്ടറി അംഗം സണ്ണി സൈജേഷ് പ്രതിഷേധ കുറിപ്പ് അവതരിപ്പിച്ചു.

പ്രവാസി ക്ഷേമ നിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍.അജിത് കുമാര്‍, വിവിധ സംഘടനാ പ്രതിനിധികളായ സത്താര്‍ കുന്നില്‍, ബഷീര്‍ ബാത്ത, ഹസനുള്‍ ബന്ന, സഫീര്‍ പി.ഹാരിസ്, അബ്ദുള്‍ ഫത്താഹ് തയ്യില്‍, മുഹമ്മദ് റിയാസ്, ഷെരീഫ് താമരശ്ശേരി എന്നിവര്‍ സംസാരിച്ചു. സാഹിത്യസാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ ഉയര്‍ന്ന് വരുന്ന ഇത്തരം ഫാസിസ്റ്റ് ആക്രമണങ്ങളെ രാഷ്ട്രീയ ഭേദമന്യെ എല്ലാവരും ചെറുത്ത് തോല്‍പ്പിക്കണമെന്ന് കൂട്ടായ്മയില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ പറഞ്ഞു. സാല്‍മിയ മേഖല ആക്റ്റിംഗ് സെക്രട്ടറി അനില്‍ കുമാര്‍ നന്ദി രേഖപ്പെടുത്തി. കല കുവൈറ്റ് പ്രവര്‍ത്തകരും, വിവിധ സംഘടനാ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക