Image

വഞ്ചിപ്പാട്ടിന്റെ ആവേശം നിറച്ച് കോഴഞ്ചേരി കോളേജ് അലുംമ്‌നിയുടെ ഓണാഘോഷം

Published on 24 September, 2017
വഞ്ചിപ്പാട്ടിന്റെ ആവേശം നിറച്ച് കോഴഞ്ചേരി കോളേജ് അലുംമ്‌നിയുടെ ഓണാഘോഷം
 
അബുദാബി : കോഴഞ്ചേരി സെന്റ് തോമസ് കോളജ് അലുംമ്‌നി അബുദാബി ചാപ്റ്റര്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു . മുന്‍ പ്രിന്‍സിപ്പല്‍ പ്രഫ : ജോര്‍ജ് എബ്രഹാം ഉത്ഘാടനകര്‍മ്മം നിര്‍വഹിച്ചു . പ്രസിഡന്റ് ടി.എം മാത്യു അദ്ധ്യക്ഷത വഹിച്ചു . മാര്‍ത്തോമാ ഇടവക വികാരി റവ .ബാബു പി കുലത്താക്കല്‍ ,സഹ വികാരി റവ ബിജു സി പി ,റവ.ഡോ.ജേക്കബ് ജോര്‍ജ് , അലുംമ്‌നി സെക്രട്ടറി അനില്‍ സി ഇടിക്കുള, വി.ജെ.തോമസ്, സെബി സി എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.

എന്‍എംസി കോര്‍പറേറ്റ് എക്‌സലന്‍സ് വൈസ് പ്രസിഡന്റ് സീമ ഷെട്ടി സമ്മാനദാനം നിര്‍വഹിച്ചു. പൂര്‍വവിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഒരുക്കിയ ആറന്മുള വഞ്ചിപ്പാട്ട് ഏറെ ശ്രദ്ധേയമായി ,തിരുവാതിര ,ചെണ്ടമേളം, ഓണസദ്യ എന്നിവയും ഒരുക്കിയിരുന്നു. 

റിപ്പോര്‍ട്ട്: അനില്‍ അബുദാബി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക