Image

ടെന്നസി പള്ളിയില്‍ വെടിവയ്പ്: 1 മരണം, നിരവധി പേര്‍ക്ക് പരിക്ക്

പി.പി. ചെറിയാന്‍ Published on 24 September, 2017
ടെന്നസി പള്ളിയില്‍ വെടിവയ്പ്: 1 മരണം, നിരവധി പേര്‍ക്ക് പരിക്ക്
ടെന്നസി: ടെന്നസിയിലെ ബേണറ്റ് ചാപ്പല്‍ ചര്‍ച്ച് ഓഫ് ക്രൈസ്റ്റില്‍ ഞായർ  രാവിലെയുണ്ടായ വെടിവെയ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും, നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ പതിനൊന്നിനു പള്ളിയിലെ സര്‍വീസ് കഴിഞ്ഞ് പാര്‍ക്കിംഗ് ലോട്ടിലേക്ക് നടന്നു നീങ്ങുകയായിരുന്ന സ്ത്രീക്കു നേരേയാണ് അക്രമി ആദ്യമായി വെടിയുതിര്‍ത്തത്. തുടര്‍ന്ന് പള്ളിയുടെ പുറകുവശത്തുകൂടി അകത്ത് പ്രവേശിച്ച് കണ്ടവരെയെല്ലാം വെടിവയ്ക്കുകയായിരുന്നു. മൂന്നു സ്ത്രീകള്‍ക്കും മൂന്നു പുരുഷന്മാര്‍ക്കും വെടിയേറ്റു. അവരെ വാണ്ടര്‍ബില്‍റ്റ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.

ഇതിനിടയില്‍ ആരാധനയ്‌ക്കെത്തിയ മറ്റൊരു യുവാവ് കാറില്‍ നിന്നും തോക്കെടുത്ത് അക്രമിയെ നേരിട്ടു. മല്‍പ്പിടുത്തത്തിനിടയില്‍ അക്രമിക്കും പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് അറസ്റ്റ് ചെയ്തു.

വെടിവെച്ച അക്രമി 25 വയസ്സുള്ള ആഫ്രിക്കന്‍- അമേരിക്കന്‍ ഇമ്മാനുവേല്‍ കിഡ്ഗ സാംസണെന്ന് പോലീസ് സ്ഥീരീകരിച്ചു. സുഡാനിൽ നിന്നുള്ള കുടിയേറ്റക്കാരനാണ്. മെലിന സ്മിത്ത് (39) എന്ന സ്ത്രീയാണ് വെടിയേറ്റ് മരിച്ചതെന്നും പോലീസ് അറിയിച്ചു.

അക്രമിയെ നേരിട്ട റോബര്‍ട്ട് (22) എന്ന യുവാവ് തക്കസമയത്ത് ഇടപെട്ടതിനാല്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി.

One Dead in Tennessee church shooting, gunman identified


Washington, Sep 25 (IANS) At least one person died and seven others were wounded on Sunday in a mass shooting at a church in Tennessee, US, local police said.

The incident took place about midday at the Burnette Chapel Church of Christ in Antioch, about 15 km southeast of Nashville, Efe reported.

On its Twitter account, the Nashville Police Department said that a woman was found dead in the church parking lot and seven other people were wounded inside the church.

The suspect, identified as Emanuel Kidega Samson, is a legal US resident who immigrated from Sudan in 1996, according to Xinhua.

The 25-year-old wore a mask and brought two guns to the church on Sunday and fired "multiple rounds," said police. 

The gunman was wounded -- apparently when he accidentally shot himself -- and was taken to a local hospital.

A church usher who confronted the shooter was also injured by the shooter, although apparently he was "merely" beaten -- reportedly pistolwhipped -- and not shot. Once the gunman was wounded and/or subdued, the usher reportedly went to his own car, got his gun and then came back and guarded the shooter until police arrived on the scene.

Three men and three women were reportedly wounded in the attack, including church pastor Joey Spann and his wife Peggy.

Police spokesman Don Aaron said that the shooter accidentally shot himself in the head, although his wound was not life threatening.

Earlier, the Nashville Fire Department had said on Twitter that medical personnel were attending to eight people wounded at the church in question, with the shooter being among the injured.

The fire department said that all the wounded except one are over 60 years of age and were taken to local hospitals.

ടെന്നസി പള്ളിയില്‍ വെടിവയ്പ്: 1 മരണം, നിരവധി പേര്‍ക്ക് പരിക്ക്
ടെന്നസി പള്ളിയില്‍ വെടിവയ്പ്: 1 മരണം, നിരവധി പേര്‍ക്ക് പരിക്ക്
Join WhatsApp News
Jack Daniel 2017-09-24 21:33:39
Where was Jesus Christ when the shooting was going on?
Christ cannot save his own people?
truth and justice 2017-09-25 08:49:47
Mind it God has given free will in the Garden of Eden to Adam and Eve. If it was not there you and I will not be here anymore my dear. One committed sin God should have punished right and then and you and me lives because of His mercy as we live on the Earth corrupted.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക