Image

െ്രെഡവര്‍ക്ക്‌ യുവതികളുടെ മര്‍ദ്ദനം: ഓണ്‍ലൈന്‍ ടാക്‌സികള്‍ കൊച്ചിയില്‍ പണിമുടക്കുന്നു

Published on 25 September, 2017
െ്രെഡവര്‍ക്ക്‌ യുവതികളുടെ മര്‍ദ്ദനം: ഓണ്‍ലൈന്‍ ടാക്‌സികള്‍ കൊച്ചിയില്‍ പണിമുടക്കുന്നു
കൊച്ചി: ഓണ്‍ലൈന്‍ ടാക്‌സി െ്രെഡവറെ യുവതികള്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്‌സി െ്രെഡവര്‍മാര്‍ പണിമുടക്കി. ചുരുക്കം ചില വാഹനങ്ങള്‍ മാത്രമാണ്‌ സര്‍വ്വീസ്‌ നടത്തുന്നത്‌. 

യൂബര്‍ ടാക്‌സി െ്രെഡവറായ ഷെഫീക്ക്‌ മര്‍ദ്ദനത്തിനിരയായ സംഭവത്തില്‍ ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ ലഭിച്ചിട്ടും വേണ്ട നടപടികള്‍ പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല എന്നാരോപിച്ചാണ്‌ െ്രെഡവര്‍മാര്‍ പണി മുടക്കുന്നത്‌.

വൈറ്റില പോലെ പ്രധാനപ്പെട്ട പ്രദേശമായതിനാല്‍ നാട്ടുകാരാകെ അക്രമ സംഭവം നേരില്‍ കാണുകയുണ്ടായി. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്‌തമായി ഉള്‍പ്രദേശങ്ങളിലാണ്‌ മര്‍ദ്ദനം നടന്നതെങ്കില്‍ സ്‌ത്രീകളുടെ മൊഴിയാണ്‌ പൊലീസ്‌ മുഖവിലക്കെടുക്കുകയെന്നും ഷെഫീഖിനെ റിമാന്റ്‌ ചെയ്‌തേനെ എന്നും സമരക്കാര്‍ പ്രതികരിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക