Image

സെന്റ്‌ പോള്‍സ്‌ പ്രെയര്‍ ഫെല്ലോഷിപ്പ്‌ -സെന്റ്‌ മേരീസ്‌ വിമന്‍സ്‌ ലീഗ്‌ സംയുക്ത സെമിനാര്‍, ധ്യാനം

ജോയിച്ചന്‍ പുതുക്കുളം Published on 08 March, 2012
സെന്റ്‌ പോള്‍സ്‌ പ്രെയര്‍ ഫെല്ലോഷിപ്പ്‌ -സെന്റ്‌ മേരീസ്‌ വിമന്‍സ്‌ ലീഗ്‌ സംയുക്ത സെമിനാര്‍, ധ്യാനം
കരോള്‍ട്ടന്‍ (ടെക്‌സാസ്‌): സുറിയാനി സഭയുടെ അമേരിക്കന്‍ അതിഭദ്രാസനത്തിലെ ഭക്തസംഘടനകളായ സെന്റ്‌ പോള്‍സ്‌ പ്രെയര്‍ ഫെല്ലോഷിപ്പിന്റേയും, സെന്റ്‌ മേരീസ്‌ വിമന്‍സ്‌ ലീഗിന്റേയും സംയുക്ത നേതൃത്വത്തില്‍ ഏകദിന സെമിനാറും ധ്യാനവും നടത്തുന്നു.

മാര്‍ച്ച്‌ 10-ന്‌ ശനിയാഴ്‌ച രാവിലെ ശനിയാഴ്‌ച രാവിലെ 9 മുതല്‍ വൈകിട്ട്‌ 4 മണി വരെ സെന്റ്‌ മേരീസ്‌ മലങ്കര യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചില്‍ (2112 Old Denton Road, Carrolton, TX 75006) വെച്ചാണ്‌ സെമിനാറും ധ്യാനവും നടത്തപ്പെടുന്നത്‌. `ദൈവത്തിന്റെ രക്ഷാപദ്ധതിയില്‍ മനുഷ്യര്‍ക്കുള്ള പങ്ക്‌' എന്ന വിഷയത്തെ ആസ്‌പദമാക്കിയുള്ള ക്ലാസുകള്‍ പുരുഷന്മാര്‍ക്കും, സ്‌ത്രീകള്‍ക്കും വെവ്വേറെ നടത്തുന്നതാണ്‌.

രാവിലെ 9 മണിക്ക്‌ പ്രഭാത ഭക്ഷണവും തുടര്‍ന്ന്‌ രജിസ്‌ട്രേഷനും ആരംഭിക്കും. 9.30-ന്‌ പ്രാര്‍ത്ഥന, 10 മണിക്ക്‌ സ്വാഗത പ്രസംഗം- റവ.ഫാ. പോള്‍ തോട്ടയ്‌ക്കാട്‌, പുരുഷന്മാര്‍ക്കുള്ള ക്ലാസ്‌ 10.15-ന്‌ നടത്തപ്പെടും- ഫാ. മാത്യു കാവുങ്കല്‍ ക്ലാസ്‌ നയിക്കും. 11 മണിക്ക്‌ ആരാധന, 11.15-ന്‌ സ്‌ത്രീകള്‍ക്കുള്ള ക്ലാസ്‌- റവ.ഫാ. സാജു ജോര്‍ജ്‌ നയിക്കും. 12 മണി -പ്രാര്‍ത്ഥന. 12.30- ഉച്ചഭക്ഷണം. 1.45-ന്‌ റോള്‍ ഓഫ്‌ ഫാമിലി ഇന്‍ ദി പ്ലാന്‍ ഓഫ്‌ സാല്‍വേഷന്‍ എന്ന വിഷയത്തെ ആസ്‌പദമാക്കി ഫാ. വി.എം. തോമസ്‌ മുഖ്യപ്രഭാഷണം നടത്തും.

2.30-ന്‌ പാനല്‍ ഡിസ്‌കഷന്‍. 3.30-ന്‌ ധ്യാനം-റവ. ഫാ. സജി കുര്യാക്കോസ്‌ നയിക്കും. 4 മണിക്ക്‌ റീജിയണല്‍ സെക്രട്ടറി ലൂസി പൈലിയുടെ നന്ദി പ്രസംഗത്തോടെ പരിപാടികള്‍ സമാപിക്കും. മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ പി.ആര്‍.ഒ ബാബു ജേക്കബ്‌ ഒരു പത്രക്കുറിപ്പൂടെ അറിയിച്ചതാണിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക