Image

തുറന്ന ജീപ്പിലെ റോഡ്‌ ഷോയ്‌ക്കു അനുമതിയില്ല : ഗുജറാത്തില്‍ രാഹുലിന്റെ തെരഞ്ഞെടുപ്പ്‌ പ്രചരണം കാളവണ്ടിയില്‍

Published on 25 September, 2017
തുറന്ന  ജീപ്പിലെ റോഡ്‌ ഷോയ്‌ക്കു അനുമതിയില്ല :  ഗുജറാത്തില്‍ രാഹുലിന്റെ തെരഞ്ഞെടുപ്പ്‌ പ്രചരണം  കാളവണ്ടിയില്‍


വാരാണസി: നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ഗുജറാത്ത്‌ പര്യടനം കാളവണ്ടയില്‍.തുറന്ന ജീപ്പിലെ റോഡ്‌ ഷോയ്‌ക്കു പൊലീസ്‌ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ്‌ പര്യടനം കാളവണ്ടിയിലാക്കാനുള്ള രാഹുലിന്റെ തീരുമാനം

ഗുജറാത്ത്‌ രാഷ്ട്രീയത്തില്‍ നിര്‍ണായകമായ സൗരാഷ്ട്ര മേഖല കേന്ദ്രീകരിച്ചാണ്‌ കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്റെ പര്യടനം. രണ്ടാഴ്‌ചയ്‌ക്കുമുന്‍പ്‌ അഹമ്മദാബാദിലെ സബര്‍മതി നദീതീരത്തു ആയിരത്തോളം പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.


ഗുജറാത്ത്‌ രാഷ്ട്രീയത്തില്‍ ഏറെ പ്രധാനപ്പെട്ട മേഖലയാണ്‌ സൗരാഷ്ട്ര. 182 അംഗ നിയമസഭയില്‍ മൂന്നിലൊന്നോളം അംഗങ്ങളും ഇവിടെനിന്നാണ്‌. മതപരമായി ഏറെ പ്രാധാന്യമുള്ള ദ്വാരകയും സൗരാഷ്ട്രയുടെ ഭാഗമാണ്‌.

ദ്വാരകയില്‍നിന്നു ജാംനഗറിലേക്കുള്ള 135 കിലോമീറ്റര്‍ തുറന്ന ജീപ്പില്‍ യാത്രചെയ്യാനായിരുന്നു രാഹുലിന്റെ തീരുമാനം. എന്നാല്‍ ഇതിന്‌ സുരക്ഷാ കാരണങ്ങളാല്‍ പൊലീസ്‌ അനുവാദം നല്‍കിയില്ല.

ദ്വാരകയില്‍നിന്ന്‌ 25 കിലോമീറ്റര്‍ അകലെയുള്ള ഹന്‍ജ്‌റാപര്‍ ഗ്രാമത്തില്‍ കാളവണ്ടിയിലാകും രാഹുല്‍ പ്രവേശിക്കുകയെന്ന്‌ വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.ഐസ്‌ റിപ്പോര്‍ട്ടു ചെയ്‌തു. ഇന്നു ജാംനഗറില്‍ തങ്ങുന്ന രാഹുല്‍ നാളെ രാജ്‌കോട്ടിലെത്തും.

ദ്വാരകയിലെ ദ്വാരകാധീഷ്‌ കൃഷ്‌ണ ക്ഷേത്രത്തിലെ പ്രാര്‍ഥനയ്‌ക്കുശേഷമാണു രാഹുല്‍ തന്റെ പര്യടനം ആരംഭിക്കുക. ഇവിടെനിന്നു ജാംനഗറിലെത്തുന്ന അദ്ദേഹം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വച്ചു ജനങ്ങളുമായി സംവദിക്കും.ഗുജറാത്ത്‌ മുഖ്യമന്ത്രി വിജയ്‌ രൂപാണിയുടെ ജന്മനാടാണ്‌ രാജ്‌കോട്ട്‌. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക