Image

ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ദേവാലയത്തിലെ ഫാമിലി നൈറ്റ്‌ 2012 മാര്‍ച്ച്‌ പത്തിന്‌

ജോയിച്ചന്‍ പുതുക്കുളം Published on 08 March, 2012
ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ദേവാലയത്തിലെ ഫാമിലി നൈറ്റ്‌ 2012 മാര്‍ച്ച്‌ പത്തിന്‌
ന്യൂജേഴ്‌സി: ഷിക്കാഗോ രൂപതയുടെ കീഴിലുള്ള ന്യൂജേഴ്‌സിയിലെ ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തിലെ ഈ വര്‍ഷത്തെ കുടുംബസംഗമം (ഫാമിലി നൈറ്റ്‌ 2012) വര്‍ണ്ണവൈവിധ്യമാര്‍ന്ന പരിപാടികളോടെ മാര്‍ച്ച്‌ പത്താം തീയതി ശനിയാഴ്‌ച നടത്തപ്പെടും. വൈകുന്നേരം 4.30-ന്‌ മമ്മത്ത്‌ ജംഗ്‌ഷനിലെ ക്രോസ്‌ റോഡ്‌ മിഡില്‍ സ്‌കൂളിലാണ്‌ പരിപാടികള്‍ അരങ്ങേറുക.

ഇടവകയുടെ പ്രാരംഭം മുതല്‍ ഊര്‍ജസ്വലരായി പ്രവര്‍ത്തിക്കുന്ന യുവജനങ്ങളാണ്‌ ഈ വര്‍ഷത്തെ കലാസന്ധ്യയ്‌ക്ക്‌ അരങ്ങൊരുക്കുന്നത്‌. ജൂഡി ജോസഫും ജോയല്‍ ചേന്നാട്ടും ചേര്‍ന്ന്‌ ഫാമിലി നൈറ്റ്‌ 2012-ന്‌ നേതൃത്വം കൊടുക്കുമ്പോള്‍ സെബി കളപ്പുരയ്‌ക്കലിന്റെ മേല്‍നോട്ടവും ഇവര്‍ക്കുണ്ട്‌.

ഇടവക സമൂഹത്തില്‍ ഓരോരുത്തരിലുമുള്ള സര്‍ഗ്ഗവാസനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും, ആസ്വദിക്കാനും കഴിയുന്നതോടൊപ്പം ഇടവകാംഗങ്ങളില്‍ പരസ്‌പര ഐക്യവും, സ്‌നേഹബന്ധവും കൂടുതല്‍ ദൃഢമാക്കാനുമാണ്‌ ഇത്തരം കൂടിച്ചേരലുകള്‍ കൊണ്ട്‌ ഉദ്ദേശിക്കുന്നതെന്ന്‌ വികാരി തോമസ്‌ കടുകപ്പിള്ളി പറഞ്ഞു.

പാശ്ചാത്യ പൗരസ്‌ത്യ കലാപരിപാടികള്‍ കോര്‍ത്തിണക്കി നടത്തപ്പെടുന്ന കുടുംബ സംഗമം 2012-ന്‌ യുവജനങ്ങള്‍ക്കൊപ്പം മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങള്‍, വിവിധ ഭക്തസംഘടനാ ഭാരവാഹികള്‍ എന്നിവര്‍ കുടുംബസംഗമത്തിന്റെ വിജയത്തിനായി കൂട്ടായി പ്രവര്‍ത്തിച്ചുവരുന്നു.

സമീപ ദേവാലയങ്ങളിലെ വൈദീക ശ്രേഷ്‌ഠര്‍, ഇടവകാംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യവും 2012-ലെ കുടുംബ സംഗമത്തില്‍ പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ പറഞ്ഞു.

മൂന്നു മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്കൊടുവില്‍ വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്‌. പരിപാടികളുടെ വിജയത്തിനായി എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ജൂഡി ജോസഫ്‌ (914 215 2214), ജോയല്‍ ചേന്നാട്ട്‌ (732 778 5876), സിബി കളപ്പുരയ്‌ക്കല്‍ (732 669 2646), റ്റോം പെരുമ്പായില്‍ (ട്രസ്റ്റി) 646 326 3708), തോമസ്‌ ചെറിയാന്‍ പടവില്‍ (908 906 1709). സെബാസ്റ്റ്യന്‍ ആന്റണി ഇടയത്ത്‌ അറിയിച്ചതാണിത്‌. വെബ്‌സൈറ്റ്‌: www.stthomassyronj.org
ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ദേവാലയത്തിലെ ഫാമിലി നൈറ്റ്‌ 2012 മാര്‍ച്ച്‌ പത്തിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക