Image

ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് സൗദി ദേശിയദിനം ആഘോഷിച്ചു

Published on 25 September, 2017
ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് സൗദി ദേശിയദിനം ആഘോഷിച്ചു
റിയാദ് : സൗദി അറേബ്യയുടെ എമ്പത്തിയെഴാം ദേശിയദിനം ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് ആഘോഷിച്ചു ബത്ത ഹാഫ് മൂണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷപരിപാടി മതേതരവേദി റിയാദ് കൂട്ടായ്മ പ്രസിഡണ്ട് അഡ്വ: ആര്‍ മുരളിധരന്‍ ഉത്ഘാടനം ചെയ്തു.  പ്രസിഡണ്ട് അയൂബ് കരൂപടന്ന അധ്യക്ഷത വഹിച്ചു.


ലോകത്തിനു മുന്നില്‍ വളരെ വലിയ വളര്‍ച്ച കൈവരിക്കാന്‍ സൗദി അറേബ്യക്ക് കഴിഞ്ഞ കാലഘട്ടം കൊണ്ട് സാധിച്ചുവെന്നും ഇനിയും വലിയ ഉയരങ്ങള്‍ കൈവരിക്കാന്‍ സാധിക്കട്ടെയെന്നും സൗദിയിലെ ഇന്ത്യക്കാരടക്കമുള്ള എല്ലാ പ്രവാസികള്‍ക്കും സൗദി ഭരണകൂടം ചെയ്യുന്ന എല്ലാ സഹായങ്ങളും മാതൃകാപരമാന്നെന്നും. പോറ്റമ്മയുടെ പുരോഗതിയില്‍ പ്രവാസികളായ എല്ലാവര്‍ക്കും ഇനിയും ഒരുപാട് സംഭാവനകള്‍ ചെയ്യാന്‍ കഴിയട്ടെ എന്നും ദേശിയദിനാഘോഷ ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപെട്ടു രാജ്യത്തിന്റെ പുരോഗതിക്ക് അക്ഷീണം പ്രയത്‌നിക്കുന്ന സല്‍മാന്‍രാജാവിന് യോഗത്തില്‍ സംസാരിച്ചവര്‍ ആയുരാരോഗ്യ സൗഖ്യം നേര്‍ന്നു.


ജയന്‍ കൊടുങ്ങല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി, പി എം എഫ് ജി സി സി കോര്‍ഡിനെറ്റര്‍ റാഫി പാങ്ങോട്, എന്‍ ആര്‍ കെ വൈസ് ചെയര്‍മാന്‍ സത്താര്‍ കായംകുളം, കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡണ്ട് മജീദ് പൂളക്കാടി, ബഷീര്‍ ചൂരനാട് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ബഷീര്‍ പാലക്കാട് സ്വാഗതവും, മുജീബ് ചാവക്കാട് നന്ദിയും പറഞ്ഞു. റിഷി ലത്തീഫ്, അസല്‍ പാനൂര്‍, നിസാര്‍ കൊല്ലം, അബ്ദുല്‍ റസാക്ക് കാസര്‍ഗോഡ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് സൗദി ദേശിയദിനം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക