Image

പറവയുടെ ഓഡീഷന് പോയിരുന്നുവെന്ന് അനു സിത്താര

Published on 25 September, 2017
പറവയുടെ ഓഡീഷന് പോയിരുന്നുവെന്ന് അനു സിത്താര

സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്ത പറവ സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുകയാണ്. രണ്ട് കുട്ടികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി സൗബിന്‍ ഒരുക്കിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 25 മിനിറ്റ് മാത്രമാണ് ദുല്‍ഖര്‍ ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ ഓഡീഷനില്‍ പങ്കെടുത്തിരുന്നു എന്നാണ് യുവനടി അനു സിത്താര പറയുന്നത്. ചിത്രത്തെ പ്രശംസിച്ച് അനു സിത്താര ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറുപ്പിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്;

പറവ ഒറ്റവാക്കില്‍ ഗംഭീരം … എല്ലാവരും തകര്‍ത്തു … ഉഝ .. “പൊളി പറവയാണ് നീ അവളുടെ കണ്ണ് കണ്ടോ.. ഇവള് മുത്താണ് …

ഒരു വര്‍ഷം മുന്‍പ് ഞാനും പറവ ഓഡിഷന്‍ പങ്കെടുത്തിരുന്നു.. പക്ഷെ കിട്ടിയില്ല.. ഈ സിനിമയുടെ ഭാഗമാകാന്‍ കഴിയാത്തതില്‍ ദുഖമുണ്ട് .. എന്നാലുമെന്റെ സൗബിന്‍ ചേട്ട സിനിമയും അതിലഭിനയിച്ച എല്ലാവരും, പുറകില്‍ പ്രവര്‍ത്തിച്ചവരും തകര്‍ത്തു…


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക