Image

മോഡിയുടെ സ്വച്ഛ് ഭാരത് അഭിയാന്‍ ക്ഷണം സ്വീകരിച്ച് മമ്മൂട്ടി

Published on 25 September, 2017
മോഡിയുടെ സ്വച്ഛ് ഭാരത് അഭിയാന്‍ ക്ഷണം സ്വീകരിച്ച് മമ്മൂട്ടി

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയില്‍ പങ്കാളിയാകാന്‍ നടന്‍ മമ്മൂട്ടിയും. മോഹന്‍ലാലിന്? പിന്നാലെ മോദിയുടെ ക്ഷണം സ്വീകരിച്ചതായും സന്തോഷത്തോടെ ദൗത്യത്തിന്റെ ഭാഗമാകു?ന്നെന്നും ഫേസ്ബുക്കിലൂടെ മമ്മൂട്ടി പറഞ്ഞു.

മഹാത്മജി പറഞ്ഞ ശുചിത്വം എന്ന ദൈവികതക്ക് ഊന്നല്‍ നല്‍കുന്നതിന് മോദിയെ അഭിനന്ദിച്ചാണ് ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്. ക്ഷണം സ്വീകരിക്കുന്നത് ബഹുമതിയായി കാണുന്നു. ശുചിത്വം മറ്റൊരാളുടെ നിര്‍ബന്ധംമൂലം ഒരാളില്‍ ഉണ്ടാകേണ്ടതല്ല. അത് അച്ചടക്കത്തി?െന്റ ഭാഗമാണ്. രാജ്യം വൃത്തിയായി സൂക്ഷിക്കാന്‍ ചില നിയമങ്ങള്‍ നിര്‍മിക്കേണ്ടതുണ്ട്. ബോധവത്കരണ പരിപാടികള്‍ പലപ്പോഴും ലക്ഷ്യത്തിലെത്തുന്നില്ല. ഗാന്ധിജിയുടെ സ്വപ്നം സഫലമാക്കാനുള്ള എല്ലാ പരിശ്രമങ്ങളെയും പിന്തുണക്കുന്നു.മമ്മൂട്ടി പറയുന്നു.

മമ്മൂട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

പ്രിയ പ്രധാനമന്ത്രി മോദിജി,

സ്വാച്ഛ ഭാരത് പദ്ധതിയില്‍ പങ്കെടുക്കാനുള്ള താങ്കളുടെ ക്ഷണം സ്വീകരിക്കുന്നു. ശുചിത്വമെന്നാല്‍ ദൈവികതയാണെന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ ഉള്‍കൊണ്ട് പപ്രവര്‍ത്തിക്കുന്നതിനെ അഭിനന്ദിക്കുന്നു. താങ്കളില്‍ നിന്ന് ഈ ക്ഷണം സ്വീകരിക്കുന്നത് ഒരു ബഹുമതിയായി കാണുന്നു. ശുചിത്വമെന്നാല്‍ മറ്റൊരാളുടെ നിര്‍ബദ്ധം മൂലം ഒരാളില്‍ ഉണ്ടാകേണ്ടതല്ല, മറിച്ച് അത് അച്ചടക്കത്തിന്റെ ഭാഗമെന്ന് കാരുതുന്നുയാളാണ് ഞാന്‍.

ശുചീകരണത്തിനായി പല കാര്യങ്ങളും നടപ്പാക്കുന്നുവെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തുന്നുന്നില്ല. അതിനാല്‍ തന്നെ ഇതിനായി നിയമ നിര്‍മാണം നടത്തേണ്ടതുണ്ട്. ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ സഫലമാക്കാന്‍ താങ്കള്‍ നടത്തുന്ന പരിശ്രമങ്ങളെ ഞാന്‍ പിന്തുണക്കുന്നു. വ്യക്തിഗത ശുചിത്വം ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് എല്ലാവര്‍ക്കുമറിയാം. ഒരു വ്യക്തി തന്റെ ശരീരത്തെ ബഹുമാനിക്കാന്‍ പഠിക്കുമ്‌ബോള്‍ അയാളുടെ ചുറ്റുമുള്ളവര്‍ക്ക് ശുചിത്വത്തിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ സാധിക്കും. ഭൂമിക്കും നമ്മുടെ രാജ്യത്തിനും പ്രതിബദ്ധത നല്‍കുന്നതിന്റെ ആദ്യ ചുവട് സ്വന്തം വീടുകള്‍ വൃത്തിയാക്കുന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

എന്നിട്ട് നമ്മുടെ സഹോദരങ്ങളോടും രാജ്യത്തിനോടും ലോകത്തോടുമുള്ള വാഗ്ദാനം പാലിക്കണമെന്ന് ആഗ്രഹിക്കുന്നു. അതു തന്നെയാണ് വസുദൈവ കുടംബകം എന്ന വാചകത്തില്‍ അടങ്ങിയിരിക്കുന്ന നമ്മുടെ നാടിന്റെ സംസ്‌കാരത്തിന്റെ ആത്മാവ്.

ഈ ക്ഷണത്തിന് ഞാന്‍ വീണ്ടും നന്ദി പറയുന്നു
ആശംസകള്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക