Image

സോളാര്‍ കമ്മീഷന്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും

Published on 25 September, 2017
സോളാര്‍ കമ്മീഷന്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും

കൊച്ചി: കഴിഞ്ഞ സര്‍ക്കാരിനെ പിടിച്ചു കുലുക്കിയ സോളാര്‍ കേസ് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ജസ്റ്റീസ് ശിവരാജന്‍ കമ്മീഷന്‍ ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിക്കും. കമ്മീഷന്റെ കാലാവധി ഈ മാസം 27ന് അവസാനിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. 

2013ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഹൈക്കോടതി റിട്ടയേര്‍ഡ് ജസ്റ്റീസായ ജി. ശിവരാജനെ കമ്മീഷനായി നിയമിച്ചത്. പിന്നീട് കമ്മീഷന് പലതവണ കാലാവധി നീട്ടി നല്‍കിയിരുന്നു. സോളാര്‍ കേസില്‍ സര്‍ക്കാരിന് ഏതെങ്കിലും തരത്തില്‍ നഷ്ടമുണ്ടായോ എന്നും ഉണ്ടായെങ്കില്‍ ആരാണ് ഉത്തരവാദി എന്നതുമാണ് കമ്മീഷന്‍ അന്വേഷിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക