Image

ഷിക്കാഗോ എക്യൂമെനിക്കല്‍ കണ്‍വന്‍ഷനും യൂത്ത് റിട്രീറ്റും അനുഗ്രഹനിറവില്‍ സമാപിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 25 September, 2017
ഷിക്കാഗോ എക്യൂമെനിക്കല്‍ കണ്‍വന്‍ഷനും യൂത്ത് റിട്രീറ്റും അനുഗ്രഹനിറവില്‍ സമാപിച്ചു
ഷിക്കാഗോ: ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷംതൊറും നടത്തിവരുന്ന കണ്‍വന്‍ഷനും യൂത്ത് റിട്രീറ്റും അനുഗ്രഹമായി നടത്തപ്പെട്ടു. സെപ്റ്റംബര്‍ 16-നു ശനിയാഴ്ച സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഷിക്കാഗോയില്‍ വൈകിട്ട് 6 മണി മുതല്‍ നടത്തപ്പെട്ട സുവിശേഷ യോഗത്തില്‍ വിവിധ ദൈവാലയങ്ങളില്‍ നിന്നും വിശ്വാസി സമൂഹം സംബന്ധിച്ചു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭാംഗവും സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗീകനുമായ റവ.ഫാ. ജോജി കെ. ജോയി വചനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച് ഗായകസംഘം ഗാനശുശ്രൂഷ നിര്‍വഹിച്ചു. കണ്‍വന്‍ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ റവ. ജോണ്‍ മത്തായി യോഗത്തിനെത്തിയ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് റവ. ഏബ്രഹാം സ്കറിയ അധ്യക്ഷത വഹിച്ച യോഗത്തില്‍ റവ. ഫാ. ഹാം ജോസഫ് മുഖ്യ പ്രഭാഷകന്‍ റവ.ഫാ. ജോജി കെ. ജോയിയെ സദസിനു പരിചയപ്പെടുത്തി. ആത്മീയ അനുഗ്രഹ സമ്മേളനത്തില്‍ പങ്കെടുത്ത ഏവര്‍ക്കും കണ്‍വന്‍ഷന്‍ കമ്മിറ്റി കണ്‍വീനര്‍ രാജു വര്‍ഗീസ് നന്ദി രേഖപ്പെടുത്തി.

ഉച്ചയ്ക്ക് 3 മണി മുതല്‍ നടത്തപ്പെട്ട യുവജന സമ്മേളനത്തില്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ സജീവമായി സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതനായിരിക്കുന്ന പാസ്റ്റര്‍ ടോണി തോമസ് മുഖ്യ പ്രഭാഷണം നിര്‍വഹിച്ച് നേതൃത്വം നല്‍കി. യുവജനങ്ങള്‍ക്ക് ജീവിത വഴിത്താരയില്‍ മാര്‍ഗ്ഗനിര്‍ദേശം നല്‍കുന്ന ക്ലാസുകളും ചര്‍ച്ചകളുമായി സജീവമായ യൂത്ത് റിട്രീറ്റിനു എത്തിയ ഏവരേയും കൗണ്‍സില്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ് സ്വാഗതം ചെയ്യുകയും, ജോയിന്റ് സെക്രട്ടറി ടീന തോമസ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ റവ. ജോണ്‍ മത്തായി പ്രാരംഭ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കുകയും ഷിക്കാഗോ മാര്‍ത്തോമാ യൂത്ത് ക്വയര്‍ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.

റവ. ജോണ്‍ മത്തായി ചെയര്‍മാനും, രാജു വര്‍ഗീസ് (കണ്‍വീനര്‍), ഡോ. മാത്യു സാധു (കോ- കണ്‍വീനര്‍), സിനില്‍ ഫിലിപ്പ്, ബേബി മത്തായി, മാത്യു മാപ്ലേട്ട്, മാത്യു വി. തോമസ്, ഷെറിന്‍ തോമസ്, ബിജു ജോര്‍ജ്, ജോജോ ജോര്‍ജ് എന്നിവര്‍ അടങ്ങുന്ന കമ്മിറ്റി കണ്‍വന്‍ഷന്റേയും യൂത്ത് റിട്രീറ്റിന്റേയും ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ഷിക്കാഗോയിലെ വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങളുടെ ഐക്യവേദിയായ എക്യൂമെനിക്കല്‍ കൗണ്‍സിലിന് രക്ഷാധികാരിമാരായി ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് എന്നിവരും, റവ. ഏബ്രഹാം സ്കറിയ (പ്രസിഡന്റ്), റവ.ഫാ. മാത്യൂസ് ജോര്‍ജ് (വൈസ് പ്രസിഡന്റ്), ഗ്ലാഡ്‌സണ്‍ വര്‍ഗീസ് (സെക്രട്ടറി), അറ്റോര്‍ണി ടീന തോമസ് (ജോ. സെക്രട്ടറി), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ട്രഷറര്‍) എന്നിവരും നേതൃത്വം നല്‍കുന്നു.

ബെന്നി പരിമണം അറിയിച്ചതാണിത്.

ഷിക്കാഗോ എക്യൂമെനിക്കല്‍ കണ്‍വന്‍ഷനും യൂത്ത് റിട്രീറ്റും അനുഗ്രഹനിറവില്‍ സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക