Image

മൂന്ന്‌ വര്‍ഷം തടവ്‌ ശിക്ഷ പൂര്‍ത്തിയാക്കിയ ഇന്ത്യാക്കാരെ വെറുതെ വിടുമെന്ന്‌ ഡോ.ഷേക്ക്‌ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്‌ അല്‍ ഖാസിമി

Published on 26 September, 2017
മൂന്ന്‌ വര്‍ഷം തടവ്‌ ശിക്ഷ പൂര്‍ത്തിയാക്കിയ ഇന്ത്യാക്കാരെ വെറുതെ വിടുമെന്ന്‌ ഡോ.ഷേക്ക്‌ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്‌ അല്‍ ഖാസിമി

തിരുവനന്തപുരം: ഷാര്‍ജയില്‍ വിവിധ കുറ്റകൃത്യങ്ങളില്‍ പെട്ട്‌ ജയിലില്‍ കഴിയുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യാക്കാരെ മോചിപ്പിക്കുമെന്ന്‌ ഷാര്‍ജ ഭരണാധികാരിയും ഡോ.ഷേക്ക്‌ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്‌ അല്‍ ഖാസിമി പറഞ്ഞു.

തിരുവനന്തപുരത്ത്‌ കാലിക്കറ്റ്‌ സര്‍വകലാശാലയുടെ ഡീ ലിറ്റ്‌ ബിരുദം സ്വീകരിച്ച്‌ നടത്തിയ പ്രസംഗത്തിലാണ്‌ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌.കടുത്ത കുറ്റകൃത്യത്തില്‍ പെടാത്തവരും മൂന്ന്‌ വര്‍ഷംജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയായവര്‍ക്കുമാണ്‌ മോചനം ലഭിക്കുക. മോചനത്തിന്‌ ശേഷം ഇവര്‍ക്ക്‌ ഷാര്‍ജയില്‍ തന്നെ മെച്ചപ്പെട്ട ജോലി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.


കേരള സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ്‌ ഡോ.ഷേക്ക്‌ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്‌ അല്‍ ഖാസിമി കേരളത്തിലെത്തിയത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക