Image

ന്യുസിലാന്‍ഡ്‌ പാര്‍ലമെന്റില്‍ ആദ്യ മലയാളി എംപി: എറണാകുളം സ്വദേശിനി പ്രിയങ്ക രാധാകൃഷ്‌ണന്‍

Published on 26 September, 2017
 ന്യുസിലാന്‍ഡ്‌ പാര്‍ലമെന്റില്‍ ആദ്യ മലയാളി എംപി:  എറണാകുളം  സ്വദേശിനി പ്രിയങ്ക രാധാകൃഷ്‌ണന്‍


വെല്ലിംഗ്‌ടണ്‍:  ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി ന്യുസിലാന്‍ഡ്‌ പാര്‍ലമെന്റ്‌ അംഗമാകുന്നു. എറണാകുളം പറവൂര്‍ സ്വദേശിനി പ്രിയങ്ക രാധാകൃഷ്‌ണന്‍ ആണ്‌ നേട്ടം കൈവരിച്ചത്‌. ലേബര്‍ പാര്‍ട്ടിയുടെ ലിസ്റ്റ്‌ എംപി ആയിട്ടായിരിക്കും പ്രിയങ്ക സ്ഥാനമേല്‍ക്കുക. സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലേബര്‍ പാര്‍ട്ടിയുടെ ഓഫീസില്‍ നിന്നും ലഭിച്ചതായി ''ആന്‍സ്‌ മലയാളി''വ്യക്തമാക്കി. ഒക്ടോബര്‍ രണ്ടാം വാരം പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്യും.

കിവി ഇന്ത്യന്‍ സ്ഥാനാര്‍ത്ഥിയായി ലേബര്‍ പാര്‍ട്ടിയുടെ ബാനറില്‍ ഓക്ക്‌ ലാന്‍ഡിലെ മൗന്‍ഗാകിക്കിയെ പ്രതിനിധീകരിച്ചാണ്‌ പ്രിയങ്ക രാധാകൃഷ്‌ണന്‍ എംപി ആവുക.

നേരത്തെ ഭരണകക്ഷി ആയ നാഷണല്‍ പാര്‍ട്ടിക്ക്‌ രണ്ടു കിവി ഇന്ത്യന്‍ എംപിമാര്‍ ഉണ്ടായിരുന്നു. കണ്‍വെല്‍ജിത്‌ ബക്ഷിയും, പരംജിത്‌ പരമാരും. മാത്രമല്ല ചെറു പാര്‍ട്ടിയായ ന്യുസിലാന്‍ഡ്‌ ഫസ്റ്റ്‌നു മഹേഷ്‌ ബിന്ദ്ര എന്ന ലിസ്റ്റ്‌ എംപിയും ഉണ്ടായിരിന്നു. ഇവര്‍ ഈ പ്രാവശ്യവും അവരുടെ പാര്‍ട്ടിയുടെ ലിസ്റ്റ്‌ എംപിമാരായി തുടരും .ഇതോടെ ന്യുസിലാന്‍ഡ്‌ പാര്‍ലമെന്റില്‍ ഇന്ത്യന്‍ വംശജരുടെ എണ്ണം നാലായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക