Image

പോലീസിനെതിരെ ദിലീപിന്റെ അഭിഭാഷകന്‍

Published on 26 September, 2017
പോലീസിനെതിരെ ദിലീപിന്റെ അഭിഭാഷകന്‍

കൊച്ചി: കൊച്ചിയില്‍  നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷവാദത്തില്‍ അന്വേഷണ സംഘത്തിനെതിരേ ഗുരുതര ആരോപണങ്ങളാണ്‌ ദിലീപിന്റെ അഭിഭാഷകന്‍ ഉന്നയിക്കുന്നത്‌.

പോലീസിന്റെ ഓരോ പാളിച്ചകളും തുറന്നുകാണിച്ചായിരുന്നു പ്രതിഭാഗത്തിന്റെ വാദം. 
കേസിന്റെ അന്വേഷണ വിവരങ്ങള്‍ പോലീസ്‌ അറിയിക്കുന്നില്ല. ദിലീപിന്റെ റിമാന്‍ഡ്‌ റിപ്പോര്‍ട്ടില്‍ പോലീസ്‌ ഒരു വിവരവും വ്യക്തമാക്കുന്നില്ല. കുറ്റങ്ങള്‍ അറിയുന്നത്‌ പ്രതിയുടെ അവകാശമാണെന്നും ദിലീപിന്റെ അഭിഭാഷകര്‍ വാദിച്ചു. 

ദിലീപിനെ വിചാരണ തടവുകാരനാക്കാനുള്ള നീക്കമാണ്‌ നടക്കുന്നതെന്നും രാമന്‍പിള്ള വാദിച്ചു.  കുറ്റവാളിയായ പള്‍സര്‍ സുനിയുടെ വാക്കുകളാണ്‌ പോലീസ്‌ മുഖവിലക്കെടുക്കുന്നത്‌. അത്‌ സ്വീകരിച്ചാണ്‌ ദിലീപിനെ അറസ്റ്റ്‌ ചെയ്‌തത്‌. പോലീസിന്റെ മറ്റു നീക്കങ്ങളും സുനിയുടെ മൊഴി കണക്കിലെടുത്താണെന്നും പ്രതിഭാഗം വാദിച്ചു

ഇപ്പോള്‍ പ്രതിഭാഗത്തിന്റെ വാദമാണ്‌ പൂര്‍ത്തിയായിരിക്കുന്നത്‌. ഇനി പ്രോസിക്യൂഷന്‍ വാദം കേള്‍ക്കണം. അതിന്‌ വേണ്ടിയാണ്‌ കോടതി ബുധനാഴ്‌ചത്തേക്ക്‌ മാറ്റിയത്‌.

നാദിര്‍ഷയുടെ കേസിന്റെ സ്ഥിതിയും കോടതിയെ അറിയിച്ചു. കേസില്‍ അഞ്ചാം തവണയാണ്‌ ദിലീപ്‌ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്‌ രണ്ടു തവണ ജാമ്യാപേക്ഷ നിരസിച്ച സാഹചര്യത്തില്‍ എന്തുമാറ്റമുണ്ടായെന്നു വ്യക്തമാക്കി വിശദീകരണം നല്‍കാന്‍ സിംഗിള്‍ ബെഞ്ച്‌ പ്രോസിക്യൂഷനു നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
 
മുന്‍പു ജാമ്യാപേക്ഷ പരിഗണിച്ച അതേ ബഞ്ചു തന്നെയാണ്‌ ഇത്തവണയും പരിഗണിക്കുന്നത്‌. അങ്കമാലി ജുഡീഷല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതിയില്‍ ദിലീപ്‌ നല്‍കിയ ജാമ്യാപേക്ഷ കഴിഞ്ഞദിവസം തള്ളിയിരുന്നു. തുടര്‍ന്നാണ്‌ വീണ്ടും ഹൈക്കോടതിയിലെത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക