Image

അന്തര്‍ദേശീയ ദേശീയ തലങ്ങളില്‍ അവാര്‍ഡുകള്‍ നേടിയ 'എക്‌സോഡസ്‌' എന്ന ഹ്രസ്വചിത്രം അജു വര്‍ഗ്ഗീസ്‌ ലോഞ്ച്‌ ചെയ്‌തു

Published on 26 September, 2017
അന്തര്‍ദേശീയ ദേശീയ തലങ്ങളില്‍ അവാര്‍ഡുകള്‍ നേടിയ 'എക്‌സോഡസ്‌' എന്ന ഹ്രസ്വചിത്രം അജു വര്‍ഗ്ഗീസ്‌ ലോഞ്ച്‌ ചെയ്‌തു
കൊച്ചി: നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍ അന്തര്‍ദേശീയ ദേശീയ തലങ്ങളില്‍ പല വിഭാഗങ്ങള്‍ക്കുമായി അവാര്‍ഡുകള്‍ നേടിയ 'എക്‌സോഡസ്‌' എന്ന ഹ്രസ്വചിത്രം അജു വര്‍ഗ്ഗീസ്‌ ലോഞ്ച്‌ ചെയ്‌തു. മാധവ്‌ വിഷ്‌ണു കഥയൊരുക്കി സംവിധാനവും ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്ന ഭാവിയുടെ പശ്ചാത്തലത്തിലുള്ള ഈ ചിത്രം മനുഷ്യന്റെ അത്യാര്‍ത്തി കാലത്തിനനുസരച്ച്‌ എത്രത്തോളം വളരുമെന്ന്‌ അന്വേഷിക്കുവാനുള്ള ശ്രമമാണ്‌.


റോസ്‌ എന്ന പെണ്‍കുട്ടിയുടെ കഥയാണ്‌ 'എക്‌സോഡസ്‌' പറയുന്നത്‌. അവളുടെ മസ്‌തിഷ്‌കത്തിന്റെ സ്ഥാനത്ത്‌ 'എ.ഐ.ബി' അഥവാ 'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌ ബ്രെയിന്‍' എന്ന ഉപകരണമാണുള്ളത്‌.

 'എ.ഐ.ബി'യുടെ പ്രോഗ്രാമിങിന്റെ ഒരു പ്രത്യേകത കാരണം റോസ്‌ തന്റെ ഭൂതകാലവുമായി കൈകോര്‍ക്കാന്‍ ഇടയാകുന്നു. മനുഷ്യത്വമില്ലാത്ത നിര്‍ദയ ലോകത്തിന്റെ ഇരയായി അവള്‍ എങ്ങനെ മാറുന്നുവെന്ന്‌ ചിത്രം കാട്ടിത്തരുന്നുണ്ട്‌.

തന്റെ ഹ്രസ്വചിത്രത്തെ കുറിച്ച്‌ മാധവ്‌ വിഷ്‌ണു പറയുന്നു, `എന്റെ കോളേജ്‌ പഠനത്തിന്റെ ഭാഗമായാണ്‌ എക്‌സോഡസ്‌ ഒരുക്കിയത്‌. വിഷ്വല്‍ എഫക്ട്‌സ്‌, കലാസംവിധാനം, സൗണ്ട്‌ എഫക്‌റ്റ്‌സ്‌ അങ്ങനെ സിനിമയുടെ വിവിധ സാങ്കേതിക വശങ്ങള്‍ പഠിക്കുവാനും അറിയുവാനുമുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്തരത്തിലുള്ള ഒരു പരീക്ഷണ ചിത്രം. 

ഒരു ചെറിയ സമയം കൊണ്ട്‌, പരിമിത സാഹചര്യങ്ങളില്‍ എങ്ങനെ പ്രേക്ഷകര്‍ക്കിടയില്‍ യാഥാര്‍ഥ്യബോധ്യത്തിനും ഫാന്റസിക്കുമിടയില്‍ ലോജിക്‌ ആയി ഒരു രസച്ചരട്‌ കെട്ടാം എന്ന ഒരു അന്വേഷണ ശ്രമം. തുടര്‍ന്ന്‌ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം ഞങ്ങളുടെ കോളേജില്‍ സംവിധായകന്‍ ലാല്‍ ജോസ്‌ സര്‍ ഉള്‍പ്പെടുന്ന സദസ്സിനുമുന്നില്‍ നടന്നപ്പോള്‍ അദ്ദേഹത്തില്‍ നിന്ന്‌ പ്രേത്യേക പരാമര്‍ശം ലഭിക്കാനും ഈ ചിത്രം എനിക്ക്‌ നിമിത്തമായി.`

അസിന്‍, ദിദിമോസ്‌, അനുഷ, അപര്‍ണ മെറി, ശിവപ്രസാദ്‌, അര്‍ജുന്‍, ജിത്തിന്‍, അമല്‍ എന്നിവരാണ്‌ എക്‌സോഡസില്‍ അഭിനയിച്ചിരിക്കുന്നത്‌. അരുണ്‍ സ്വാമിനാഥന്‍ ഛായാഗ്രഹണവും ദിനരാജ്‌ പള്ളത്ത്‌ സി.ജി.ഐ.യും വി.എഫ്‌.എക്‌സ്‌.സും നിര്‍വഹിച്ചിരിക്കുന്നു. 

വിഘ്‌നേഷ്‌ മേനോന്റേതാണ്‌ പശ്ചാത്തലസംഗീതം. സോഷിയോ പ്രൊഡക്ഷന്‍സിന്റെ കൂടെ ജലജ വിജയന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജലജ വിജയനും മാധവ്‌ വിഷ്‌ണുവും ചേര്‍ന്നാണ്‌ ഈ ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്‌. മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ ഓണ്‍ലൈന്‍ പാര്‍ട്‌ണര്‍.

'എക്‌സോഡസ്‌' ഹ്രസ്വചിത്രം മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=UqlNgS1cVeE


മ്യൂസിക്‌247നെ കുറിച്ച്‌:
കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247നാണ്‌. അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌. 
അന്തര്‍ദേശീയ ദേശീയ തലങ്ങളില്‍ അവാര്‍ഡുകള്‍ നേടിയ 'എക്‌സോഡസ്‌' എന്ന ഹ്രസ്വചിത്രം അജു വര്‍ഗ്ഗീസ്‌ ലോഞ്ച്‌ ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക