Image

ബ്രാഹ്മണനായി ജനിക്കണമെന്നു പറഞ്ഞ സുരേഷ് ഗോപി എംപിയെ വിമര്‍ശിച്ചു കോടിയേരി

Published on 26 September, 2017
 ബ്രാഹ്മണനായി ജനിക്കണമെന്നു പറഞ്ഞ സുരേഷ് ഗോപി എംപിയെ വിമര്‍ശിച്ചു  കോടിയേരി
 അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്നു പറഞ്ഞ സുരേഷ് ഗോപി എംപിയെ വിമര്‍ശിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബ്രാഹ്മണനായി ജനിച്ചാല്‍ മാത്രമേ ആര്‍എസ്എസില്‍ സ്ഥാനം ലഭിക്കുകയൂള്ളുവെന്ന് എംപിക്ക് ഇപ്പോഴാണു മനസ്സിലായതെന്നു കോടിയേരി പറഞ്ഞു.

ബ്രാഹ്മണ-ചാതുര്‍വര്‍ണ്യ വ്യവസ്ഥ തിരികെ കൊണ്ടുവരാനാണ് ആര്‍എസ്എസ് ശ്രമം. ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ ബ്രാഹ്മണനായാലേ രക്ഷയുള്ളൂവെന്നു സുരേഷ് ഗോപിക്ക് അറിയാം. ഹിന്ദുവാകണമെന്നു പറയുന്ന പാര്‍ട്ടിയുടെ എംപി ബ്രാഹ്മണനാകണമെന്നു പറയുന്ന അവസ്ഥയിലേക്ക് എത്തിയതിന്റെ കാരണം ആര്‍എസ്എസ് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. 

അടുത്ത ജന്മത്തില്‍ അധ:കൃതനായി ജനിക്കണമെന്നാണ് ആഗ്രഹമെന്നു പി.സി.ജോര്‍ജ് എംഎല്‍എ. അങ്ങനെ ജനിച്ചാല്‍, ഒരു സംശയവും വേണ്ട, ദലിത് വിഭാഗക്കാരെയും പാവങ്ങളെയും ദ്രോഹിക്കുന്നവരുടെ ചെവിക്കല്ല് അടിച്ചു പൊട്ടിക്കുന്നത് എങ്ങനെയെന്നു പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക