Image

യോഗ ആന്ഡ് ചാരിറ്റബിള് ട്രസ്റ്റില് മനുഷ്യാവകാശ ലംഘനവും കൊടും പീഡനങ്ങളും

Published on 26 September, 2017
യോഗ ആന്ഡ് ചാരിറ്റബിള് ട്രസ്റ്റില്  മനുഷ്യാവകാശ ലംഘനവും കൊടും പീഡനങ്ങളും
കൊച്ചി: തൃപ്പൂണിത്തുറ കണ്ടനാട് പ്രവര്ത്തിക്കുന്ന യോഗ ആന്ഡ് ചാരിറ്റബിള് ട്രസ്റ്റില് നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനവും കൊടും പീഡനങ്ങളും. ഇതരമതസ്ഥരെ വിവാഹം ചെയ്ത യുവതികള് ഹിന്ദുമതത്തിലേക്ക് മടങ്ങിയില്ലെങ്കില് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തും. എതിര്ക്കുന്നവരെ 15ഓളം പേര് ചേര്ന്ന് കെട്ടിയിട്ട് മര്ദിക്കും. ഹിന്ദു മതത്തിലേക്ക് മടങ്ങാന് സമ്മതിക്കുന്നവര്ക്ക് മാത്രം ഇവിടെനിന്ന് രക്ഷപ്പെടാം. ആതിര ഹിന്ദുമതത്തിലേക്ക് മടങ്ങാന് തീരുമാനിച്ചതും ഭീഷണി ഭയന്നാണ്. ഇതര മതസ്ഥനെ വിവാഹം കഴിച്ചതിന്റെ പേരില് 22 ദിവസത്തെ ദുരിത ജീവിതത്തിന് ശേഷം യോഗ കേന്ദ്രത്തില്‌നിന്ന് രക്ഷപ്പെട്ട വനിത ആയുര്വേദ ഡോക്ടര് വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്:

ജൂലൈ 31നാണ് മാതാപിതാക്കള് എന്നെ അവിടെ എത്തിച്ചത്. ലുലു മാളിലേക്കാണെന്ന് ആദ്യം പറഞ്ഞു. പിന്നീട് ചേച്ചിക്ക് യോഗ പഠിക്കണമെന്ന് പറഞ്ഞാണ് എന്നെയും അവിടേക്ക് കൊണ്ടുപോയത്. ആദ്യം കൗണ്‌സലിങ്ങായിരുന്നു. ക്രിസ്ത്യാനിയായ ഭര്ത്താവ് ഹിന്ദുമതം സ്വീകരിക്കണമെന്നായിരുന്നു ആവശ്യം. ഞങ്ങള്ക്കുണ്ടാകുന്ന കുട്ടി ക്രിസ്ത്യാനിയായി വളരുന്നതില് എനിക്ക് എതിര്പ്പില്ലെന്ന് പറഞ്ഞപ്പോള് അത് സമ്മതിക്കില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ മനോജ് ഗുരുജിയുടെ മറുപടി. ഇരുവരും ഒരുമിച്ച് താമസിക്കാനാണ് തീരുമാനമെങ്കില് അവനെ ഞങ്ങള് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. നല്ലൊരു ഹിന്ദു പയ്യനെ കണ്ടുപിടിച്ചുതരാമെന്നും പറഞ്ഞു. ഞാന് ഇറങ്ങിയോടാന് ശ്രമിച്ചെങ്കിലും വാതിലുകളെല്ലാം പൂട്ടിയിരിക്കുകയായിരുന്നു. ബഹളം വെച്ചപ്പോള് ഐന്റ കൈകാലുകള് ഷാള് ഉപയോഗിച്ച് കെട്ടി. വസ്ത്രം വലിച്ചുകീറി. അടുത്തുള്ള ഹാളിലേക്ക് കൊണ്ടുപോയി 15 പേരോളം ചേര്ന്ന് എന്നെ അടിക്കാന് തുടങ്ങി. ശബ്ദം പുറത്ത് കേള്ക്കാതിരിക്കാന് ഉച്ചത്തില് പാട്ടുവെച്ചു. എന്നോട് ഡാന്‌സ് ചെയ്യാന് പറഞ്ഞു. ക്രൂരമായ റാഗിങ് പോലെയായിരുന്നു ഇത്. ഈ സമയം മറ്റ് 65 പേരെയും വേറൊരു മുറിയില് ആക്കിയിരുന്നു.

പിന്നീട് എല്ലാവര്ക്കുമായുള്ള ക്ലാസായിരുന്നു. ഖുര്ആനിലെയും ബൈബിളിലെയും ചില ഭാഗങ്ങള് പ്രത്യേകം അടയാളമിട്ടുവെച്ചിട്ടുണ്ട്. അത് എടുത്തുപറഞ്ഞാണ് ഇരു മതങ്ങളും മോശമാണെന്ന് പഠിപ്പിക്കുന്നത്. അതിനപ്പുറവും ഇപ്പുറവുമുള്ള കാര്യങ്ങളൊന്നും ക്ലാസില് വായിക്കില്ല. ഞാന് എത്തിയ ദിവസം തന്നെയാണ് ഇസ്ലാംമതം സ്വീകരിച്ച കാസര്‌കോട് ഉദുമ സ്വദേശി ആതിരയും അവിടെ വന്നത്. അവള് ധരിച്ചിരുന്ന തട്ടം ബലമായി അഴിപ്പിച്ചു. പിന്നീട് തട്ടം തൊടാന് അനുവദിച്ചിട്ടില്ല. താല്പര്യമില്ലെന്ന് പറഞ്ഞിട്ടും നിര്ബന്ധിച്ച് അവളെ കുറി തൊടീച്ചു. കൗണ്‌സലിങ് നടത്തുന്നതും യോഗ പഠിപ്പിക്കുന്നതുമൊന്നും പരിശീലനം നേടിയവരല്ല. പാചകവും ശുചീകരണവുമെല്ലാം അന്തേവാസികള് ചെയ്യണം. ഓരോ നേരവും രണ്ടുപേര്ക്ക് വീതമാണ് ഡ്യൂട്ടി. പീഡനം ഭയന്ന് ആരും എതിര്ക്കില്ല. മറ്റ് 65 പേരും ഇതര മതസ്ഥരെ വിവാഹം കഴിക്കുകയോ ഹിന്ദു മതത്തില്‌നിന്ന് മറ്റൊരു മതത്തിലേക്ക് മാറുകയോ ചെയ്തതിന്റെ പേരില് വീട്ടുകാര് വഴി ഇവിടെയെത്തിയവരാണ്. ഇത്തരക്കാരുടെ രക്ഷിതാക്കളെ കണ്ടെത്തി കുട്ടിയെ ഹിന്ദുമതത്തിലേക്ക് തിരിച്ചുകൊണ്ടുവരാമെന്ന് സ്ഥാപന നടത്തിപ്പുകാരനായ മനോജ് ഗുരുജി ഉറപ്പുനല്കും. വീട്ടുകാരുടെ നിര്ബന്ധത്തിന് വഴങ്ങി പലരും കോളജ് പഠനം ഉപേക്ഷിച്ചാണ് ഇവിടെയെത്തിയത്. പഠിപ്പ് മുടങ്ങിയാലും കുട്ടിയെ നേര്വഴിക്ക് കൊണ്ടുവരാമെന്ന മനോജിന്റെ ഉറപ്പില് രക്ഷിതാക്കള് വീഴുകയാണ്.

ആശ്രമമാണെന്നാണ് അവരെ ധരിപ്പിച്ചിരിക്കുന്നത്. ഒരുവര്ഷമായി പീഡനങ്ങള് സഹിച്ച് കഴിയുന്നവര് വരെ ഇവിടെയുണ്ട്. ആര്ക്കും പരസ്പരം അധികം സംസാരിക്കാന് പോലും അനുവാദമില്ല. ഉറങ്ങാന് കിടക്കുേമ്പാള് പുതപ്പിനടിയിലൂടെയാണ് ചിലര് തങ്ങളുടെ കഷ്ടപ്പാടുകള് കരഞ്ഞുകൊണ്ട് എന്നോട് പറഞ്ഞത്. ഫോണ് ആദ്യമേതന്നെ വാങ്ങിവെക്കും. അത്യാവശ്യമെങ്കില് വല്ലപ്പോഴും അവര് നല്കുന്ന ഫോണില്‌നിന്ന് വീട്ടുകാരോട് സംസാരിക്കാം. സംഭാഷണം റെക്കോര്ഡ് ചെയ്യും. ഹിന്ദുമതത്തിലേക്ക് മടങ്ങാമെന്ന് സമ്മതിക്കുന്നവര്ക്ക് മാത്രമേ ഇവിടെനിന്ന് രക്ഷപ്പെടാനാകൂ. അങ്ങനെ സമ്മതിച്ചതുകൊണ്ടാണ് ആതിരയടക്കം ചിലര്ക്ക് പുറത്തുപോകാന് കഴിഞ്ഞത്. ഞാനും ഐന്റ ഭര്ത്താവും സ്ഥാപനത്തിനെതിരെ ഗൂഢാലോചന നടത്തിയെന്നാണ് പുതിയ ആരോപണം. ഞങ്ങള്ക്ക് ഒരിക്കലും അതിന്റെ ആവശ്യമില്ല. അവിടെ കഴിയുന്ന മറ്റ് പെണ്കുട്ടികളുടെ ദുരവസ്ഥ പുറംലോകം അറിയണമെന്നേ ആഗ്രഹിച്ചിട്ടുള്ളൂ.

ഘര്വാപ്പസി കേന്ദ്രം: ഒരാള് അറസ്റ്റില്

തൃപ്പൂണിത്തുറ: ഇതരമതസ്ഥനെ വിവാഹം ചെയ്തതിന്റെ പേരില് വനിത ആയുര്വേദ ഡോക്ടര്ക്ക് കൊടും പീഡനം നേരിടേണ്ടിവന്ന യോഗ കേന്ദ്രത്തില്‌നിന്ന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉദയംപേരൂര് കണ്ടനാെട്ട യോഗ ആന്ഡ് ചാരിറ്റബിള് ട്രസ്റ്റിന്റെ (ഘര്വാപ്പസി കേന്ദ്രം) നടത്തിപ്പുകാരന് മനോജ് ഗുരുജിയുടെ പ്രധാന സഹായിയും സ്ഥാപനത്തിലെ പ്രധാനികളില് ഒരാളുമായ ശ്രീജേഷിനെയാണ് അന്വേഷണസംഘം കേന്ദ്രത്തില്‌നിന്ന് പിടികൂടിയത്.

ഹൈകോടതി അഭിഭാഷകന് എന്ന് പരിചയപ്പെടുത്തി ഭീഷണിക്ക് നേതൃത്വം കൊടുത്തിരുന്നയാളാണ് ശ്രീജേഷ്. അതേസമയം, സംഭവം വാര്ത്തയായതോടെ മനോജ് ഗുരുജി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. സ്ത്രീത്വത്തെ അപമാനിക്കല്, ഭീഷണിപ്പെടുത്തല്, മര്ദനം തുടങ്ങിയ വകുപ്പുകളെല്ലാം ചേര്ത്താണ് പൊലീസ് െേകസടുത്തിരിക്കുന്നത്. അതേസമയം, കേന്ദ്രം അടച്ചുപൂട്ടാന് ഉദയംപേരൂര് പഞ്ചായത്ത് നോട്ടീസ് പുറപ്പെടുവിച്ചു. ഉദയംപേരൂര് കണ്ടനാട് പള്ളിക്കു സമീപം പ്രവര്ത്തിക്കുന്ന സ്ഥാപനം നടപടിക്രമങ്ങള് പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെത്തുടര്ന്ന് അടച്ചുപൂട്ടാന് തിങ്കളാഴ്ച നോട്ടീസ് നല്കിയതായി ഉദയംപേരൂര് പഞ്ചായത്ത് പ്രസിഡന്റ് ജോണ് ജേക്കബ് അറിയിച്ചു. കമേഴ്‌സ്യല് വിഭാഗത്തില് പ്രവര്ത്തിക്കാന്മാത്രം അനുവാദമുള്ള യോഗ സെന്ററില് 45 ഓളം അന്തേവാസികള് താമസിക്കുന്നതായാണ് വിവരം. ഇത്രയും ആളുകള്ക്ക് താമസിക്കാനാവശ്യമായ സൗകര്യങ്ങളോ ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും നിയമപരമായ അനുമതിപത്രമോ കൂടാതെയാണ് കേന്ദ്രം പ്രവര്ത്തിക്കുന്നതെന്ന് അന്വേഷണത്തില് കണ്ടെത്തി. കേന്ദ്രത്തിന്റെ ക്രിമിനല് പ്രവര്ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇവിടെ പീഡനത്തിനിരയായ വനിത ഡോക്ടര് നല്കിയ പരാതിയിലാണ് പൊലീസ് അന്വേഷണം.

കേന്ദ്രത്തിലുണ്ടായിരുന്ന അന്തേവാസികളെ ബന്ധുക്കള്‌ക്കൊപ്പമയക്കാന് പഞ്ചായത്ത് തീരുമാനിച്ചു. ക്രിസ്ത്യന് യുവാവിനെ വിവാഹം ചെയ്തതിന് വീട്ടുകാര് യോഗകേന്ദ്രത്തിലെത്തിച്ച വനിത ഡോക്ടറെ 22 ദിവസം ഇവിടെ തടങ്കലില് പാര്പ്പിച്ച് മര്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി. കേന്ദ്രം അടച്ചുപൂട്ടണമെന്നും കുറ്റക്കാര്‌ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഉദയംപേരൂര് മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില് യോഗ സെന്ററിലേക്ക് തിങ്കളാഴ്ച രാവിലെ പ്രതിഷേധമാര്ച്ച് നടത്തി. തിങ്കളാഴ്ച രാവിലെ യോഗ സെന്ററിലെത്തിയ വനിത സി.െഎയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കേന്ദ്രത്തിലുണ്ടായിരുന്ന 23 വനിതകളില്‌നിന്ന് മൊഴിയെടുത്തു. തൃക്കാക്കര അസി. കമീഷണറും സ്ഥലം സന്ദര്ശിച്ചു. സ്ഥാപന നടത്തിപ്പുകാരനായ മനോജ് ഗുരുജി ഉള്‌പ്പെടെയുള്ളവര്‌ക്കെതിരെയാണ് കേസ്. (Madhyamam)
Join WhatsApp News
vargeeyan 2017-09-26 10:47:30
മതം മാറ്റം ഇത്ര ഭയങ്കര സംഭവമാണോ? ആളുകള്‍ അവരുടെ സൗകര്യം പോലെ മതം മാറുകയോ മാറാതിരിക്കുകയോ ചെയ്യട്ടെ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക