Image

സാം നിലമ്പള്ളിയുടെ പുതിയ നോവല്‍ ‘കുയിലിനെ തേടി’പ്രകാശനം ചെയ്തു

Published on 26 September, 2017
സാം നിലമ്പള്ളിയുടെ പുതിയ നോവല്‍ ‘കുയിലിനെ തേടി’പ്രകാശനം ചെയ്തു
സൗത്ത് കരോളിന മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷ പരിപാടിയുടെ പ്രത്യക ചടങ്ങില്‍വെച്ച് സാം നിലമ്പള്ളിയുടെ ‘കുയിലിനെ തേടി’ എന്ന നോവല്‍ പ്രകാശനം ചെയ്തു. അസോസിയേഷന്‍ പ്രസിഡണ്ട് സുനില്‍കുമാറാണ് കവിയത്രി ഗീതാ രാജന് പുസ്തകം നല്‍കിക്കൊണ്ട് പ്രകശനകര്‍മ്മം നിര്‍വഹിച്ചത്.

കോഴിക്കോട് പൂര്‍ണാ പബ്‌ളിക്കേഷന്‍ ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആത്മകഥാശംകൂടി അടങ്ങിയിരിക്കുന്ന നോവലിലെ പ്രധാന കഥാപാത്രങ്ങള്‍ കുഞ്ഞുമോനും അവന്റെ വല്ല്യമ്മച്ചിയുമാണ്. തങ്ങളെ ലാളിച്ച് വഷളാക്കിയ വല്ല്യമ്മച്ചിമാരെ ഒരുനിമിഷം ഓര്‍ക്കാന്‍കൂടി വായനക്കാര്‍ക്ക് അവസരം നല്‍കുന്നതാണ് ഈ നോവലിന്റെ ഇതിവൃത്തം.
സാം നിലമ്പള്ളിയുടെ പുതിയ നോവല്‍ ‘കുയിലിനെ തേടി’പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക