Image

നവയുഗം ദമ്മാം മേഖല കമ്മിറ്റിയുടെ 'സ്‌നേഹസായാഹ്നം' വ്യാഴാഴ്ച വൈകുന്നേരം അരങ്ങേറും.

Published on 27 September, 2017
നവയുഗം ദമ്മാം മേഖല കമ്മിറ്റിയുടെ 'സ്‌നേഹസായാഹ്നം' വ്യാഴാഴ്ച വൈകുന്നേരം അരങ്ങേറും.

ദമ്മാം: നവയുഗം സാംസ്‌കാരികവേദി ദമ്മാം മേഖല കമ്മിറ്റിയുടെ സൗഹൃദ സംവാദപരിപാടിയായ  'സ്‌നേഹസായാഹ്ന'ത്തിന്റെ രണ്ടാം പതിപ്പ്, സെപ്റ്റംബര്‍ 27 വ്യാഴാഴ്ച വൈകുന്നേരം 7.30 ന് ദമ്മാം റോസ് റെസ്റ്റാറെന്റ് ഹാളില്‍ അരങ്ങേറും.

'ആള്‍ദൈവങ്ങള്‍  വാഴുന്ന നാട്' എന്ന വിഷയത്തെ അധികരിച്ചാകും സംവാദം നടക്കുക.  

കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ സാംസ്‌കാരിക സാമൂഹ്യപ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ഈ സംവാദത്തിന്റെ ഭാഗഭാക്കാകാനും, സ്വന്തം അഭിപ്രായങ്ങള്‍ പറയാനും എല്ലാ പ്രവാസി സുഹൃത്തുക്കളെയും, കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി  നവയുഗം ദമ്മാം മേഖല പ്രസിഡന്റ്  അരുണ്‍ നൂറനാടും, മേഖല സെക്രെട്ടറി ശ്രീകുമാര്‍ വെള്ളല്ലൂരും പത്രപ്രസ്താവനയില്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക