Image

വെള്ളിത്തിരയില്‍ പി ടി ഉഷയായി പ്രിയങ്ക ചോപ്ര

Published on 27 September, 2017
വെള്ളിത്തിരയില്‍ പി ടി ഉഷയായി പ്രിയങ്ക ചോപ്ര

പി.ടി ഉഷയുടെ ജീവിതം സിനിമയാകുന്നു. 1985 ലും 1986 ലും ലോക അത്‌ലറ്റിക്‌സിലെ മികച്ച പത്തുതാരങ്ങളില്‍ ഒരാളായിരുന്നു പി.ടി. ഉഷ. ഉഷയ്ക്കു മുമ്ബും പിന്നീടും ഇന്ത്യയില്‍ നിന്നൊരാളും ഈ ലിസ്റ്റില്‍ ഇടംനേടിയിട്ടില്ല. പരസ്യ സംവിധായകയായ രേവതി എസ്. വര്‍മ്മയാണ് ഉഷയുടെ ജീവിതം അഭ്രപാളികളിലെത്തിക്കുന്നത്. ബോളിവുഡ് സുന്ദരി പ്രിയങ്കാ ചോപ്രയാണ് സിനിമയിലെ ഉഷയ്ക്ക് ജീവന്‍ നല്‍കുക. ഹിന്ദിയിലാണ് സിനിമ ചിത്രീകരിക്കുന്നതെങ്കിലും ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഭാഷകളിലേക്ക് റീമേക്ക് ചെയ്യാനുള്ള നീക്കവും ഉണ്ട്.

ബാക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പി.ടി. ഉഷ ഇന്ത്യ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബാക് വാട്ടര്‍ സ്രുഡിയോയ്‌ക്കൊപ്പം പ്രശസ്ത ഹോളിവുഡ് ബാനറും നിര്‍മ്മാണത്തില്‍ സഹകരിക്കുന്നുണ്ട്. എ.ആര്‍. റഹ്മാന്‍ സംഗീതം പകരുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഡോ.

രാജേഷ് സര്‍ഗം ആണ്. 100 കോടി രൂപ നിര്‍മ്മാണ ചെലവ് വരുന്ന ഈ ചിത്രത്തില്‍ ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നും ഉള്ള പ്രശസ്ത താരങ്ങളും ടെക്‌നീഷ്യന്മാരും പങ്കെടുക്കും. പ്രിയങ്കയുടെ നിലവിലെ പ്രോജക്ടുകള്‍ പൂര്‍ത്തിയായാലുടന്‍ ഇതിന്റെ ചിത്രീകരണം ആരംഭിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക