Image

ലണ്ടന്‍ റീജണല്‍ ബൈബിള്‍ കലോത്സവം 30 ന്

Published on 27 September, 2017
ലണ്ടന്‍ റീജണല്‍ ബൈബിള്‍ കലോത്സവം 30 ന്

 
ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സംഘടിപ്പിക്കുന്ന പ്രഥമ രൂപതാ ബൈബിള്‍ കലോത്സവത്തിന്റെ റീജണല്‍ മത്സരങ്ങള്‍ക്ക് ലണ്ടനില്‍ സെപ്റ്റംബര്‍ 30ന് (ശനി) തുടക്കം കുറിക്കും. സലേഷ്യന്‍ ഹൗസില്‍ രാവിലെ ഒന്പതിന് തുടങ്ങുന്ന മത്സരങ്ങള്‍ വൈകുന്നേരം ആറിന് സമാപിക്കും. 

ലണ്ടന്‍ റീജണിലെ വെസ്റ്റ്മിന്‍സ്റ്റര്‍, ബ്രെന്‍ഡ്വുഡ്, സൗത്താര്‍ക്ക് രൂപതകളുടെ പരിധിയില്‍ വരുന്ന ഓരോ കുര്‍ബാന കേന്ദ്രങ്ങളിലും നടന്ന പ്രാഥമിക മത്സരങ്ങളിലെ വിജയികളാണ് റീജണല്‍ മത്സരങ്ങളില്‍ മാറ്റുരയ്ക്കുക. റീജണല്‍ മത്സരങ്ങളിലെ വിജയികളാവും നവംബര്‍ നാലിന് നടക്കുന്ന അഖില രൂപതാ ബൈബിള്‍ കലോത്സവ ഫൈനലില്‍ മാറ്റുരയ്ക്കുവാന്‍ അര്‍ഹത ലഭിക്കുക.

കലോത്സവ വേദിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ജനറാള്‍ ഫാ.തോമസ് പാറയടി, ലണ്ടന്‍ റീജണല്‍ കോഓര്‍ഡിനേറ്റര്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലായില്‍, ചാപ്ലിന്‍മാരായ ഫാ.ജോസ് അന്ത്യാംകുളം, ഫാ.ഹാന്‍സ് പുതുക്കുളങ്ങര എന്നിവര്‍ അറിയിച്ചു.

വിലാസം: സലേഷ്യന്‍ ഹൗസ്, 47 സറേ ലെയിന്‍, ലണ്ടന്‍, എസ്ഡബ്ല്യു 11 3 പിഎന്‍.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക