Image

ദിബ്ബയില്‍ കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൗസ് 29 ന്

Published on 27 September, 2017
ദിബ്ബയില്‍ കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൗസ് 29 ന്

 
ഫുജൈറ: ദിബ്ബ കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഹാളില്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 29 ന് (വെള്ളി) രാവിലെ 9.30 മുതല്‍ ആരംഭിക്കുന്ന ഓപ്പണ്‍ ഹൗസില്‍ പൊതു ജനങ്ങള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കുന്നതിനും കോണ്‍സുലര്‍ സേവനവും അവസരം ഉണ്ടായിരിക്കും. 

അഫിഡവിറ്റുകള്‍ സാക്ഷ്യപ്പെടുത്തല്‍, പവര്‍ ഓഫ് അറ്റോര്‍ണി, പാസ്‌പോര്‍ട്ട് അനുബന്ധ സേവനങ്ങള്‍ക്ക് ഈസ്റ്റ് കോസ്റ്റ് മേഖലയിലെ മുഴുവന്‍ പ്രവാസികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ അഭ്യര്‍ഥിച്ചു. 

വിവരങ്ങള്‍ക്ക്: 055 5597104, 09 2446064.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക