Image

മലയാളി നഴ്‌സ് സൗദിയില്‍ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍

Published on 27 September, 2017
മലയാളി നഴ്‌സ് സൗദിയില്‍ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍
കൊച്ചി: മലയാളി നഴ്‌സിനെ സൗദി അറേബ്യയിലെ വാസസ്ഥലത്തു ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൂത്താട്ടുകുളം അയിനുമാക്കല്‍ കോലത്തേല്‍ മത്തായിയുടെ (ബാബു) മകള്‍ ജിന്‍സി (25) മരിച്ചത്. അല്‍ഖസീം പ്രവിശ്യയിലെ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ജിന്‍സിയെ തിങ്കളാഴ്ച ഉച്ചക്ക് 12ന് ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

രാവിലെ 10 മണിവരെ ജിന്‍സി സഹപ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടായിരുന്നു. ഇതിനുശേഷം കുളിമുറിയില്‍ കയറി. ഏറെ വൈകിയിട്ടും കാണാത്തതിനാല്‍ ഒപ്പം താമസിക്കുന്നവര്‍ മുട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് ഇവര്‍ പോലീസിന്റെ സഹായത്തോടെ വാതില്‍ ചവിട്ടി പൊളിച്ചപ്പോഴാണ് ജിന്‍സിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

മൃതദേഹം സൗദിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. വിമുക്തത ഭടനായ മത്തായിയും കുടുംബവും വര്‍ഷങ്ങളായി ഡല്‍ഹിയില്‍ സ്ഥിരതാമസക്കാരാണ്. ജോളിയാണു മാതാവ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക