Image

ക്വീനല്ല മലയാളത്തില്‍ സംസം, നായിക മഞ്ജിമ തന്നെ

Published on 28 September, 2017
ക്വീനല്ല മലയാളത്തില്‍ സംസം, നായിക മഞ്ജിമ തന്നെ

കങ്കണ റണത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ക്വീന്‍ മലയാളത്തിലേക്കും റീമേക്ക് ചെയ്യുകയാണ്. കങ്കണയുടെ വേഷം മലയാളത്തില്‍ അവതരിപ്പിക്കുന്നത് അമലാ പോള്‍ ആണെന്ന വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാല്‍ അമലയല്ല മഞ്ജിമ മോഹനാണ് മലയാളം ക്വീന്‍ ആവുക.

സംസം എന്നാണ് മലയാളം ക്വീന്‍ വേര്‍ഷന്റെ പേര്. ഇക്കാര്യം മഞ്ജിമതന്നെ തന്റെ ട്വിറ്ററിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്ന് മഞ്ജിമ ട്വിറ്ററില്‍ കുറിച്ചു. ആ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും താരം കുറിച്ചു.

ക്വീന്‍ തമിഴിലെത്തുമ്പോള്‍ പാരീസ് പാരീസ് എന്നാണ് പേര്. കാജല്‍ അഗര്‍വാളാണ് നായിക. ഇനിയും പേരിട്ടിട്ടില്ലാത്ത തെലുങ്ക് പതിപ്പില്‍ തമന്ന ഭാട്ടിയയും നായികയാവും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക