Image

പാചകവാതക ടാങ്കര്‍ സമരം ഒത്തുതീര്‍ന്നു

Published on 08 March, 2012
പാചകവാതക ടാങ്കര്‍ സമരം ഒത്തുതീര്‍ന്നു
കൊച്ചി: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പാചകവാതക ടാങ്കര്‍ ലോറി സമരം ഒത്തു തീര്‍ന്നു. ചെന്നൈയില്‍ കമ്പനി മാനേജ്‌മെന്റുകളും ലോറി ഉടമകളുമായി സിവില്‍ സപ്ലൈസ് കമ്മീഷണര്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പാക്കാന്‍ ധാരണയായത്. വാടക വര്‍ധന ഒരു മാസത്തിനകം നടപ്പിലാക്കാമെന്നും കരാറില്ലാത്ത അഞ്ഞൂറോളം ലോറികള്‍ക്ക്കൂടി കരാര്‍ നല്‍കാമെന്നും മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് ടാങ്കര്‍ ഉടമകള്‍ സമരത്തില്‍ നിന്ന് പിന്‍മാറാന്‍ തയാറായത്. പാചകവാതക ക്ഷാമം പരിഹരിക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ യോജിച്ച് പ്രവര്‍ത്തിക്കാനും ധാരണയായിട്ടുണ്ട്. സമരം ഒത്തുതീര്‍ന്നതോടെ ഉച്ചയോടെ പാചകവാതക നീക്കം പുനരാരംഭിക്കുമെന്ന് ടാങ്കര്‍ ലോറി ഉടമകള്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക