Image

കാത്തിരിപ്പിന് വിരാമം, വില്ലന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

Published on 28 September, 2017
കാത്തിരിപ്പിന് വിരാമം, വില്ലന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

ഏറെ നാളുകളായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്‍. ആരാധകരുടെ കാത്തിരിപ്പുകള്‍ അവസാനിപ്പിച്ച് വില്ലന്‍ ഒക്ടോബറില്‍ തിയേറ്ററുകളിലെത്തും. ഒക്ടോബര്‍ 27നാണ് ചിത്രത്തിന്റെ റിലീസ്.

ഇന്ത്യയില്‍ ആദ്യം 8 കെ റെസൊല്യൂഷനില്‍ ചിത്രീകരിച്ച ചിത്രമാണ് വില്ലന്‍. മോഹന്‍ലാലിനെ കൂടാതെ തമിഴ് താരം വിശാല്‍, തെലുങ്ക് താരം ശ്രീകാന്ത്, നായികമാരായി ഹന്‍സിക മൊട്ടവാനി, റാഷി ഖന്ന, മഞ്ജു വാരിയര്‍ എന്നിവര്‍ ഒന്നിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബജ്രംഗി ഭായിജാന്‍ എന്ന ചിത്രം നിര്‍മ്മിച്ച റോക്ക് ലൈന്‍ വെങ്കിടേഷ് ആണ്. മനോജ് പരമഹംസ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക