Image

മാഞ്ചസ്റ്റര്‍ അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 24 ന്

Published on 28 September, 2017
മാഞ്ചസ്റ്റര്‍ അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 24 ന്
 
മാഞ്ചസ്റ്റര്‍: പ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രീസ് സ്ഥാപകനുമായ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത പ്രഥമ ബൈബിള്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 24 ന് (ചൊവ്വ) നടക്കും. മാഞ്ചസ്റ്ററിലെ ഷെറിഡന്‍ സ്യൂട്ടില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം ആറു വരെയാണ് ശുശ്രൂഷകള്‍.

കണ്‍വന്‍ഷന് മുന്നോടിയായി റീജണിലെ എല്ലാ മാസ് സെന്ററുകളിലെയും കുടുംബങ്ങളില്‍ സംഘാടകസമിതിയംഗങ്ങള്‍ സന്ദര്‍ശനം നടത്തി. വികാരി ജനറാള്‍ ഫാ. സജി മലയില്‍പുത്തന്‍പുരയുടെ നേതൃത്വത്തില്‍ വിവിധ മാസ് സെന്ററുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരുള്‍പ്പെടുന്ന വിപുലമായ സംഘാടകസമിതി ചാപ്ലയിന്‍മാരായ റീജണല്‍ കോ ഓര്‍ഡിനേറ്റര്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍, ഫാ.ലോനപ്പന്‍ അരങ്ങാശേരി, ഫാ. സിറില്‍ ഇടമന, ഫാ. മാത്യു മുളയോലില്‍ ഫാ. ബിജു കുന്നക്കാട്ട്, ഫാ.റോയ് കോട്ടയ്ക്കുപുറം, ഫാ. രഞ്ജിത്ത് ജോര്‍ജ് മടത്തിറന്പില്‍ എന്നിവര്‍ക്കൊപ്പം വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്.

അനില്‍ ലൂക്കോസ് ജനറല്‍ കണ്‍വീനറും സാജു വര്‍ഗീസ്, റെജി മഠത്തിലേട്ട്, രാജു ചെറിയാന്‍, ഷാജി ജോസഫ് എന്നിവര്‍ കണ്‍വീനര്‍മാരായും വിപുലമായ സംഘാടകസമിതിയാണ് മാഞ്ചസ്റ്റര്‍ അഭിഷേകാഗ്‌നി കണ്‍വന്‍ഷന് നേതൃത്വം നല്‍കുന്നത്.

സെഹിയോന്‍ യൂറോപ്പ് കിഡ്‌സ് ഫോര്‍ കിംഗ്ഡം ടീം കണ്‍വന്‍ഷനില്‍ രാവിലെ മുതല്‍തന്നെ കുട്ടികള്‍ക്കായുള്ള പ്രത്യേക ശുശ്രൂഷ നയിക്കും.

വിലാസം: The Sheridan Suite, 371 Oldham Road, Manchester M40 8RR.

റിപ്പോര്‍ട്ട്: ബാബു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക