Image

കാരുണ്യ പദ്ധതികളില്‍ വിട്ടുവീഴ്ചയില്ലാത്ത കുവൈത്ത് കെ എംസിസി നിലപാട് അഭിനന്ദനാര്‍ഹം: ഡോ. എം.കെ. മുനീര്‍

Published on 28 September, 2017
കാരുണ്യ പദ്ധതികളില്‍ വിട്ടുവീഴ്ചയില്ലാത്ത കുവൈത്ത് കെ എംസിസി നിലപാട് അഭിനന്ദനാര്‍ഹം: ഡോ. എം.കെ. മുനീര്‍
 
കുവൈത്ത് സിറ്റി : കാരുണ്യ പദ്ധതികളില്‍ വിട്ടുവീഴ്ചയില്ലാത്ത കുവൈത്ത് കെ എംസിസി കേന്ദ്ര കമ്മിറ്റി നിലപാട് അഭിനന്ദനാര്‍ഹമാണെന്ന് ഡോ.എം.കെ.മുനീര്‍ എംഎല്‍എ. കുവൈത്ത് കെ എംസിസി നാല്പതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നാഷണല്‍ കമ്മിറ്റി നിര്‍മിച്ചു നല്‍കുന്ന പ്രവാസി ബൈത്തുറഹ്മകളില്‍ ഏഴാമത്തെ ബൈത്തുറഹ്മയുടെ തറക്കല്ലിടല്‍ കര്‍മം കോഴിക്കോട് ജില്ലയിലെ നോര്‍ത്ത് കിണാശേരിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കുവൈത്ത് കെ എംസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂര്‍ അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് കോഴിക്കോട് നോര്‍ത്ത് മണ്ഡലം ട്രഷററും കൗണ്‍സിലറുമായ കെ.ടി.ബീരാന്‍ കോയ, കുവൈത്ത് കെ എംസിസി സെക്രട്ടറി സുബൈര്‍ കൊടുവള്ളി, ഡോ.മുഹമ്മദലി, മുഷ്താഖ്, ഷാനവാസ് കാപ്പാട്, സിറാജ് മാത്തറ, കോയ ഫറോക്ക്, സലിം കൊടുവള്ളി, ഷറഫുദ്ദീന്‍ ചിറ്റാരിപ്പിലാക്കല്‍, സക്കീര്‍ പന്നിയങ്കര, ആബിദ് ഫൈസി, ലത്തീഫ് കരിന്പന്‍, മജീദ് നാദാപുരം, ഷുക്കൂര്‍ തയ്യില്‍, കെ.ടി.അബൂബക്കെര്‍ കോയ, എന്‍.മുഹമ്മദ് ഷാ, പി.സക്കീര്‍, എന്‍.നാസി മൂപ്പന്‍, ടി.മുഹമ്മദ് അഷ്രഫ്, എം.അനീസ് റഹ്മാന്‍, ടി.സുല്‍ഫിക്കര്‍, വി.വി.അബ്ദു, പി.പോക്കുട്ടി, ശ്രീവല്ലി രാമന്‍, ഷഫീഖ് അലി, എ.അബ്ദുറഹിമാന്, മായിന്‍ ഷരീഫ്, വി.എ.റസാഖ് എന്നിവര്‍ സംബന്ധിച്ചു. കേന്ദ്ര ജനറല്‍ സെക്രട്ടറി സിറാജ് എരഞ്ഞിക്കല്‍, വി.എ.റസാഖ് എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക